ക​ല്യാ​ണി ഗ്രൗ​ണ്ട്: നഗരസഭാ യോഗത്തിൽ കോ​ണ്‍​ഗ്ര​സ് - ലീ​ഗ് വാക്പോര്
Saturday, September 21, 2019 12:35 AM IST
നി​ല​ന്പൂ​ർ: ക​ല്യാ​ണി ഗ്രൗ​ണ്ടി​നെ ചൊ​ല്ലി ന​ഗ​ര​സ​ഭ​യി​ൽ വാ​ക്ക്പ​യ​റ്റ്. ന​ഗ​ര​സ​ഭ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​ണ് കോ​ണ്‍​ഗ്ര​സ് അം​ഗ​ങ്ങ​ളും ലീ​ഗ് അം​ഗ​ങ്ങ​ളു​മാ​ണ് വി​ഷ​യ​ത്തി​ൽ അ​ഭി​പ്രാ​യ​ഭി​ന്ന​ത​യെ തു​ട​ർ​ന്ന് പോ​ര​ടി​ച്ച​ത്. ഒ​ടു​വി​ൽ യോ​ഗ​ത്തി​ൽ നി​ന്നും ലീ​ഗ് അം​ഗ​ങ്ങ​ൾ ഇ​റ​ങ്ങിപ്പോ​യി. ക​ല്യാ​ണി ഗ്രൗ​ണ്ടി​ൽ സ്ഥ​ലം ഉ​ട​മ ഫാ​ത്തി​മ ബീ​വി​ക്ക് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
തി​രു​വ​ന​ന്ത​പു​ര​ത്ത് മ​ന്ത്രി എ.​സി.​മൊ​യ്തീ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ്, സെ​ക്ര​ട്ട​റി എ.​ആ​കാ​ശ് അ​ട​ക്കം പ​ങ്കെ​ടു​ത്ത യോ​ഗ തീ​രു​മാ​ന​ത്തി​ൽ അ​ണ്ട​ർ സെ​ക്ര​ട്ട​റി അ​യ​ച്ച ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പെ​ർ​മി​റ്റ് ന​ൽ​കി​യ​ത്. കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച​തോ​ടെ ക​ല്യാ​ണി ഫു​ട്ബോ​ൾ ഗ്രൗ​ണ്ട് സം​ര​ക്ഷ​ണ ജ​ന​കീ​യ കൂ​ട്ടാ​യ്മ ക​മ്മ​റ്റി​ക്ക് വേ​ണ്ടി ഷാ​ന​വാ​സ് ന​ൽ​കി​യ പൊ​തു​താ​ത്​പ​ര്യ ഹ​ർ​ജി​യെ തു​ട​ർ​ന്ന് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് ട്രൈ​ബ്യൂ​ണ​ൽ പെ​ർ​മി​റ്റ് ന​ൽ​കി​യ ന​ട​പ​ടി താ​ത്കാ​ലി​ക​മാ​യി സ്റ്റേ ​ചെ​യ്തു. ഇ​തെ തു​ട​ർ​ന്നാ​ണ് ഒ​ന്നാം അ​ജ​ണ്ട​യാ​യി ഉ​ൾ​പ്പെ​ടു​ത്തി ന​ഗ​ര​സ​ഭ അ​ടി​യ​ന്ത​ര ബോ​ർ​ഡ് യോ​ഗം ഇ​ന്ന​ലെ ചേ​ർ​ന്ന​ത്. ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ർ​മാ​ൻ പി.​വി.​ഹം​സ, മു​ജീ​ബ് ദേ​വ​ശേ​രി എ​ന്നി​വ​ർ സ്ഥ​ലം ഉ​ട​മ ക​ണ്ണാ​ടി​ൽ ഫാ​ത്തി​മാ ബീ​വി​ക്ക് കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ന​ൽ​ക​ണ​മെ​ന്ന് ശ​ക്ത​മാ​യ നി​ല​പാ​ടെ​ടു​ത്തു. പാ​വ​പ്പെ​ട്ട അ​വ​ർ​ക്ക് അ​വ​കാ​ശ​പ്പെ​ട്ട ഭൂ​മി പൊ​തു ഗ്രൗ​ണ്ട് എ​ന്ന പേ​രി​ൽ പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള നീ​ക്കം അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്നും പ​റ​ഞ്ഞു. ഇ​തോ​ടെ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻഡിം​ഗ് കമ്മി​റ്റി ചെ​യ​ർ​മാ​ൻ പാ​ലോ​ളി മെ​ഹ​ബൂ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ർ​മാ​രും, സ്വ​ത​ന്ത്ര അം​ഗം മു​സ്ത​ഫ ക​ള​ത്തും​പ​ടി​ക്ക​ലും ഹൈ​ക്കോ​ട​തി​യി​ൽ നി​ല​നി​ൽ​ക്കു​ന്ന കേ​സ് ആ​യ​തി​നാ​ൽ അ​ന്തി​മ വി​ധി വ​രും വ​രെ കാ​ക്ക​ണ​മെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ച്ചു. 2012 ജൂ​ണ്‍ 29ൽ ​ഇ​ത്ത​ര​മൊ​രു തീ​രു​മാ​ന​മാ​ണ് ന​ഗ​ര​സ​ഭ സ്വീ​ക​രി​ച്ച​ത്.​അ​തേ അ​വ​സ്ഥ ത​ന്നെ​യാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും ഇ​വ​ർ വാ​ദി​ച്ചു. വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​റ​ഞ്ഞു. കേ​സ് നി​ല​നി​ൽ​ക്കെ സെ​ക്ര​ട്ട​റി പെ​ർ​മി​റ്റ് ന​ൽ​കി​യ​ത് ച​ട്ട​വി​രു​ദ്ധ​മാ​ണെ​ന്ന നി​ല​പാ​ടും ഇ​വ​ർ സ്വീ​ക​രി​ച്ചു. എ​ന്നാ​ൽ ഈ ​വി​ഷ​യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം ന​ൽ​കാ​ൻ സെ​ക്ര​ട്ട​റി​ക്ക് അ​വ​സ​രം ന​ൽ​കി​യ​തു​മി​ല്ല. വോ​ട്ടെ​ടു​പ്പ് എ​ന്ന ആ​വ​ശ്യം ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​യ​ർ​ത്തി​യ​തോ​ടെ വൈ​സ് ചെ​യ​ർ​മാ​ൻ ഉ​ൾ​പ്പെ​ടെ യോ​ഗ​ത്തി​ൽ നി​ന്നും ഇ​റ​ങ്ങി പ്പോയി. അ​തേ​സ​മ​യം ക​ല്യാ​ണി ഗ്രൗ​ണ്ട് ആ​സ്തി ര​ജി​സ്ട്ര​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സി​പി​എം അം​ഗ​ങ്ങ​ളാ​യ എ​ൻ.​വേ​ലു​ക്കു​ട്ടി., അ​രു​മ ജ​യ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കോ​ട​തി​യി​ൽ കേ​സാ​യ​തി​നാ​ൽ അ​ന്തി​മ വി​ധി വ​രെ കാ​ക്കാ​മെ​ന്ന നി​ല​പാ​ടാ​ണ് പ്ര​തി​പ​ക്ഷം സ്വീ​ക​രി​ച്ച​ത്.
മ​ന്ത്രി ഇ​ട​പെ​ട്ട വി​ഷ​യ​മെ​ന്ന നി​ല​യി​ൽ ക​രു​ത​ലോ​ടെ​യാ​ണ് സി​പി​എം അം​ഗ​ങ്ങ​ൾ പ്ര​തി​ക​രി​ച്ച​ത്. വി​ഷ​യ​ത്തി​ൽ മു​സ്ലിം​ലീ​ഗ് സ്ഥ​ലം ഉ​ട​മ​യ്ക്ക് അ​നു​കൂ​ല നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ച​തോ​ടെ ഭ​ര​ണ​പ​ക്ഷം ഏ​റെ പ്ര​തി​സ​ന്ധി​യി​ലാ​യി. ആ​സ്തി ര​ജി​സ്ട്ര​റി​ൽ ചേ​ർ​ക്കും മു​ൻ​പ് പാ​ലി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​ന്ന​ത്തെ ഭ​ര​ണ സ​മി​തി സ്വീ​ക​രി​ക്കാ​ത്ത​താ​ണ് പ്ര​ശ്നം ഈ ​രീ​തി​യി​ലാ​കാ​ൻ കാ​ര​ണ​മെ​ന്ന് പെ​ർ​മി​റ്റ് ന​ൽ​കി​യ സ​മ​യ​ത്ത് ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞിരു​ന്നു.