പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രു​ന്നു എം​എ​ൽ​എ​യു​ടെ പ്ര​തി​ഷേ​ധം
Sunday, September 22, 2019 1:08 AM IST
മ​ങ്ക​ട: ക​ഴി​ഞ്ഞ ദി​വ​സം എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രെ രാ​മ​പു​ര​ത്ത് വ​ച്ച് അ​ജ്ഞാ​ത സം​ഘം മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തി​ൽ വ​ൻ പ്ര​തി​ഷേ​ധം.

പ്ര​തി​ഷേ​ധ​വു​മാ​യി യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ടി​ച്ചു കൂ​ടി.
സം​ഭ​വ ദി​വ​സം സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്ന എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ സി​പി​എ​മ്മും പോ​ലീ​സും ന​ട​ത്തി​യ ശ്ര​മ​മാ​ണ് എം​എ​സ്എ​ഫ് പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നു പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞു.

സി​പി​എം പാ​ർ​ട്ടി ഓ​ഫീ​സി​ൽ നി​ന്നു ന​ൽ​കി​യ പ​ട്ടി​ക പ്ര​കാ​ര​മാ​ണ് പോ​ലീ​സ് പ്ര​വ​ർ​ത്ത​ക​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​തെ​ന്നും എം​എ​സ്എ​ഫ് ആ​രോ​പി​ച്ചു. വി​വ​ര​മ​റി​ഞ്ഞു ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു ശേ​ഷം മൂ​ന്നു മ​ണി​യോ​ടെ മ​ങ്ക​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ സ്റ്റേ​ഷ​നി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു.