മ​ണ്ണെ​ണ്ണ വി​ള​ക്കി​നു വി​ട; വ​ർ​ക്കി​യു​ടെ വീ​ട്ടി​ൽ വൈ​ദ്യു​തി​യെ​ത്തി
Sunday, September 22, 2019 1:08 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​വ​ണ്ണ എ​ച്ച് ബ്ലോ​ക്കി​ലെ മ​ഠ​ത്തി​ൽ​കു​ന്നേ​ൽ വ​ർ​ക്കി എ​ന്ന പാ​പ്പ​ച്ച​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും കാ​ത്തി​രി​പ്പി​ന് വി​രാ​മ​മാ​യി. ശാ​രീ​രി​ക വൈ​ക​ല്യ​ങ്ങ​ളു​ണ്ടാ​യി​ട്ടും ക​ഴി​ഞ്ഞ 19 വ​ർ​ഷ​മാ​യി വൈ​ദ്യു​തി വെ​ളി​ച്ചം എ​ത്തി​ക്കാ​നു​ള്ള നെ​ട്ടോ​ട്ട​ത്തി​ലാ​യി​രു​ന്നു വ​ർ​ക്കി. ഇ​ക്കാ​ല​യ​ള​വി​ൽ നൂ​ലാ​മാ​ല​ക​ളു​ടെ കു​രു​ക്ക​ഴി​ക്കാ​ൻ നി​ര​വ​ധി ത​വ​ണ ഓ​ഫീ​സു​ക​ൾ ക​യ​റി​യി​റ​ങ്ങേ​ണ്ടി​വ​ന്നു. വ​ർ​ക്കി​യു​ടെ ദു​രി​തം ചൂ​ണ്ടി​ക്കാ​ണി​ച്ച് ’ദീ​പി​ക’ വാ​ർ​ത്ത ന​ൽ​കി​യി​രു​ന്നു.

വീ​ട്ടി​ലേ​ക്ക് വ​ഴി ഇ​ല്ലാ​ത്ത​താ​ണ് വൈ​ദ്യു​തി ല​ഭി​ക്കാ​ൻ പ്ര​ധാ​ന ത​ട​സ​മാ​യ​ത്. സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു​കൂ​ടെ വേ​ണ​മാ​യി​രു​ന്നു ലൈ​ൻ വ​ലി​ക്കേ​ണ്ട​ത്. സ്ഥ​ല​മു​ട​മ ക​നി​യാ​തെ വ​ന്ന​തോ​ടെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ഇ​ട​പെ​ട്ടാ​ണ് ന​ട​പ്പു​വ​ഴി​യോ​ട് ചേ​ർ​ന്നു ലൈ​ൻ വ​ലി​ച്ചു ന​ൽ​കി​യ​ത്. ഇ​നി​യും സ്വ​ന്തം വീ​ട്ടി​ലേ​ക്കു ഒ​രു വ​ഴി​യെ​ന്ന സ്വ​പ്നം വ​ർ​ക്കി​ക്കും കു​ടും​ബ​ത്തി​നും അ​ക​ലെ​യാ​ണ്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ​കാ​ല​ത്ത് മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ​യും ഏ​റ​നാ​ട് എം​എ​ൽ​എ, പി.​കെ.​ബ​ഷീ​റി​ന്‍റെ​യും ജ​ന​സ​ന്പ​ർ​ക്ക പ​രി​പാ​ടി​ക​ളി​ൽ വ​ർ​ക്കി അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നു.

അ​ന്ന് വൈ​ദ്യു​തി മ​ന്ത്രി​യാ​യി​രു​ന്ന ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​നും നേ​രി​ട്ടു നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും സ്ഥ​ലം ഉ​ട​മ വ​ഴി ന​ൽ​കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​താ​ണ് വൈ​ദ്യു​തി​യെ​ത്താ​ൻ നീ​ണ്ട കാ​ല​യ​ള​വ് എ​ടു​ത്ത​ത്. എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ വ​ന്ന ശേ​ഷം സ​ന്പൂ​ർ​ണ വൈ​ദ്യു​തി ജി​ല്ല​യാ​യി മ​ല​പ്പു​റ​ത്തെ പ്ര​ഖ്യാ​പി​ച്ച​തോ​ടെ ച​ട​ങ്ങി​നെ​ത്തി​യ മ​ന്ത്രി എം.​എം മ​ണി​ക്ക് ത​ന്‍റെ​യും കു​ടും​ബ​ത്തി​ന്‍റെ​യും പ്ര​യാ​സം ചൂ​ണ്ടി​ക്കാ​ട്ടി വ​ർ​ക്കി പ​രാ​തി ന​ൽ​കി. തു​ട​ർ​ന്നു മ​ന്ത്രി​ത​ല​ത്തി​ൽ ഉ​ണ്ടാ​യ ഇ​ട​പെ​ട​ലും വ​ർ​ക്കി​ക്ക് ഗു​ണ​ക​ര​മാ​യി. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി ഉ​സ്മാ​ൻ സ്വി​ച്ച് ഓ​ണ്‍ ക​ർ​മം നി​ർ​വ​ഹി​ച്ചു.