കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി​യു​ടെ പ്ര​വ​ർ​ത്ത​നം രാ​ജ്യ​ത്തി​ന് മാ​തൃ​ക: ജി​ല്ലാ ക​ള​ക്ട​ർ
Sunday, October 13, 2019 12:04 AM IST
മ​ല​പ്പു​റം: കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മ​റ്റി​യു​ടെ 2020 വ​ർ​ഷ​ത്തെ ഹ​ജ്ജ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി.​ഹ​ജ്ജ് ട്രെ​യി​ന​ർ​മാ​ക്കു​ള്ള അ​പേ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശീ​ല​നം ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു.

കേ​ര​ള സം​സ്ഥാ​ന ഹ​ജ്ജ് ക​മ്മ​റ്റി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ രാ​ജ്യ​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്ന് മും​ബൈ​യി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ ഉ​ന്ന​ത അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി​യ​ത് അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു. ഇ​ത് സാ​ധ്യ​മാ​യ​ത് ട്രെ​യി​ന​ർ​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രു​ടെ കൂ​ട്ടാ​യ നി​സ്വാ​ർ​ത്ഥ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഫ​ല​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹ​ജ്ജ് ക​മ്മ​റ്റി മെ​ംബർ അ​ബ്ദു​റ​ഹി​മാ​ൻ എ​ന്ന ഇ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹ​ജ്ജ് ക​മ്മ​റ്റി മെ​ംബർ മു​സ്ലി​യാ​ർ സ​ജീ​ർ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ടി.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, ഷി​റാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹ​ജ്ജ് ക​മ്മ​റ്റി കോ ഒാ​ർ​ഡി​നേ​റ്റ​ർ അ​സ​യി​ൻ ക്ലാ​സ് എ​ടു​ത്തു. എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള 200 ഓ​ളം ട്രെ​യി​ന​ർ​മാ​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.