കേ​ര​ളാ ക​ർ​ഷ​ക സം​ഘം നി​ല​ന്പൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ന​ട​ത്തി
Sunday, October 13, 2019 12:06 AM IST
നി​ല​ന്പൂ​ർ: കേ​ര​ള ക​ർ​ഷ​ക സം​ഘം നി​ല​ന്പൂ​ർ ഏ​രി​യാ സ​മ്മേ​ള​നം ന​ട​ന്നു. നി​ല​ന്പൂ​ർ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ളേ​ജി​ൽ ന​ട​ന്ന സ​മ്മേ​ള​നം ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന ക​മ്മ​റ്റി അം​ഗം പി.​പി.​വാ​സു​ദേ​വ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ന്യ​മൃ​ഗ​ശ​ല്യ​മു​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സാം​കെ.​ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​നാ​യി. വി.​കെ.​സ​ജീ​വ​ൻ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ര​ക്ത​സാ​ക്ഷി​ത്വ പ്ര​മേ​യം രാ​ജു സു​ന്ദ​ര​നും അ​നു​ശോ​ച​ന പ്ര​മേ​യം കെ.​എ​ൻ.​പ്ര​സ​ന്ന​നും അ​വ​ത​രി​പ്പി​ച്ചു.

ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് എ​ൻ.​വേ​ലു​ക്കു​ട്ടി, ജെ.​ക്ലീ​റ്റ​ൻ​സ്, പി.​പി.​അ​ല​വി​ക്കു​ട്ടി, വി.​എം.​ഷൗ​ക്ക​ത്ത്, സ​ത്യ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി സാം ​കെ.​ഫ്രാ​ൻ​സി​സ് പ​താ​ക ഉ​യ​ർ​ത്തി. നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മ​റ്റി​ക്ക് കീ​ഴി​ലെ ആ​റു​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നി​ന്നു​ള്ള പ്ര​തി​നി​ധി​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്.