വ​ഴി​ക്ക​ട​വ് ടൗ​ണ്‍ ശു​ചീ​ക​രി​ച്ചു
Monday, October 14, 2019 12:01 AM IST
എ​ട​ക്ക​ര: ട്രോ​മാ​കെ​യ​ർ അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ഴി​ക്ക​ട​വ് ടൗ​ൺ ശു​ചീ​ക​ര​ിച്ചു. ട്രോ​മ കെ​യ​ർ വ​ഴി​ക്ക​ട​വ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം . ടൗ​ണ്‍, ബ​സ് സ്റ്റാ​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലെ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ, മ​ദ്യ​കു​പ്പി​ക​ൾ, മ​റ്റു ച​പ്പു​ച​വ​റു​ക​ളെ​ല്ലാം ഇ​വ​ർ നീ​ക്കം ചെ​യ്യു​ക​യും ടൗ​ണി​ലെ വ്യാ​പാ​രി​ക​ൾ, ബ​സ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർക്ക് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. തു​ട​ർ​ന്നും ഈ ​ഭാ​ഗ​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​നവ​രെ പി​ടി​കൂ​ടാ​നു​ള്ള ശ്ര​മ​വും ന​ട​ത്തു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് മ​നോ​ജ്, ട്ര​ഷ​റ​ർ സു​ഫി​യാ​ൻ, ശി​ഹാ​ബ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ത്ത് പേ​ർ പ​ങ്കാ​ളി​ക​ളാ​യി.