കൊ​ണ്ടോ​ട്ടി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വം
Monday, October 14, 2019 12:02 AM IST
കൊ​ണ്ടോ​ട്ടി: കൊ​ണ്ടോ​ട്ടി ഉ​പ​ജി​ല്ലാ ശാ​സ്ത്രോ​ത്സ​വ​ത്തി​നു നാ​ളെ കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ക്ക​മാ​രും. നാ​ളെ ഉ​ച്ച​യ്ക്കു ര​ണ്ടി​നു ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. വൈ​കിട്ട് 3.30ന് ​മേ​ള​യു​ടെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കും. 16ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഇ​എം​ഇ​എ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലും അ​ൽ​ഹി​ദാ​യ​ത്ത് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ളി​ലു​മാ​യി ഗ​ണി​ത ശാ​സ്ത്ര, സാ​മൂ​ഹ്യ ശാ​സ്ത്ര, പ്ര​വൃ​ത്തി പ​രി​ച​യ ത​ൽ​സ​മ​യ മ​ത്സ​ര​ങ്ങ​ളും ഐ​ടി മ​ത്സ​ര​ങ്ങ​ളും ന​ട​ക്കും. 17ന് ​രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ശാ​സ്ത്ര​മേ​ള, സാ​മൂ​ഹ്യ ശാ​സ്ത്ര മേ​ള, പ്ര​വൃ​ത്തി പ​രി​ച​യ മേ​ള പ്ര​ദ​ർ​ശ​ന മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. മേ​ള​യോ​ടൊ​പ്പം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ, മാ​ജി​ക് ഷോ, ​ഫു​ഡ് ഫെ​സ്റ്റി​വ​ൽ, സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ്, സൗ​ജ​ന്യ നേ​ത്ര​പ​രി​ശോ​ധ​നാ ക്യാ​ന്പ്, ഫോ​ട്ടോ പ്ര​ദ​ർ​ശ​നം, ഫി​ലിം ഫെ​സ്റ്റി​വ​ൽ, റോ​ബോ​ട്ടി​ക് എ​ക്സി​ബി​ഷ​ൻ, ന്യൂ​മി​സ്മാ​റ്റി​ക് ആ​ൻ​ഡ് ഫി​ലാ​റ്റ​ലി​ക് എ​ക്സി​ബി​ഷ​ൻ, ക​ര​കൗ​ശ​ല പ്ര​ദ​ർ​ശ​നം, കാ​ർ​ഷി​ക മേ​ള, പെ​റ്റ് ഷോ, ​ക്രാ​ഫ്റ്റ് മേ​ള എ​ന്നി​വ​യും ന​ട​ക്കും. മേ​ള 17ന് ​സ​മാ​പി​ക്കും.