റോഡ് പ്രവൃത്തിയുടെയും ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളു​ടെയും ഉ​ദ്ഘാ​ട​നം
Tuesday, October 15, 2019 12:29 AM IST
നി​ല​ന്പൂ​ർ: അ​ക​ന്പാ​ടം-​പാ​താ​ർ റോ​ഡി​ന്‍റ് മൂ​ന്നാം ഘ​ട്ട പ്ര​വൃ​ത്തി യുടെയും ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ളു​ടെയും ഉ​ദ്ഘാ​ട​ന​ം ന​ന്പൂ​രി​പ്പൊ​ട്ടി​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​കെ.​ബ​ഷീ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.
പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് സ​ർ​ക്കാ​ർ 2600 കോ​ടി രൂ​പ മാ​റ്റി വ​ച്ചി​ട്ടും ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ റോ​ഡ് നി​ർ​മ്മാ​ണം ഇ​ഴ​ഞ്ഞ് നീ​ങ്ങു​ന്ന​ത് സ​ർ​ക്കാ​രി​ന്‍റെ വീ​ഴ്ച്ച​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മൊ​ട​വ​ണ്ണ ക​ട​വി​ലെ തൂ​ക്കു​പാ​ലം യ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​ത് സ​ർ​ക്കാ​രിന്‍റെ ഇ​ട​പെ​ട​ൽ ഇ​ല്ലാ​ത്ത​തു​കൊ​ണ്ടാ​ണ്. നി​ല​ന്പൂ​ർ-​നാ​യാ​ടം​പൊ​യി​ൽ റോ​ഡ് മ​ല​യോ​ര ഹൈ​വേ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ് വി​ന​യാ​യ​ത്. 1.20 കോ​ടി രൂ​പ ചെല​വ​ഴി​ച്ചാ​ണ് അ​ക​ന്പാ​ടം-​പാ​താ​ർ റോ​ഡി​ന്‍റ് മൂ​ന്നാം ഘ​ട്ട പ്രവൃത്തി. ഇ​ടി​വ​ണ്ണ, അ​ക​ന്പാ​ടം സ​ദ്ദാം ജ​ങ്ഷ​ൻ, ന​ന്പൂ​രി​പ്പൊ​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഹൈ​മാ​സ്റ്റ് വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കു​ക. ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി. ഉ​സ്മാ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​ടി.​ലെ​സ്ന, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, പൂ​ക്കോ​ട​ൻ നൗ​ഷാ​ദ്, അ​നീ​ഷ്, അ​ജി​ത്ത് പെ​രു​ന്പ​ത്തൂ​ർ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ നാ​ല​ക​ത്ത് ഹൈ​ദ​ര​ലി, ആ​ട്ടി​രി ഹാ​രീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.