വാണിയന്പുഴ കോളനിയിൽ സഹായമെത്തിച്ചു
Tuesday, October 15, 2019 12:29 AM IST
എ​ട​ക്ക​ര: പ്ര​ള​യം ത​ക​ർ​ത്ത വാ​ണി​യ​ന്പു​ഴ ആ​ദി​വാ​സി കോ​ള​നി​ക്കു സ​ഹാ​യ​വു​മാ​യി സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ. പ്ര​ള​യ​ത്തി​ൽ സ​ർ​വ്വ​വും ന​ഷ്ട​പ്പെ​ട്ട 24 കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​രു​ന്പു​പെ​ട്ടി വി​ത​ര​ണം ചെ​യ്താ​ണ് ഏ​റ​നാ​ട് നാ​ലൂ​ക്ക് സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ർ മാ​തൃ​ക​യാ​യ​ത്. സി​വി​ൽ സ​ർ​വീ​സ് പ​രീക്ഷയ്ക്ക് ത​യാ​റെ​ടു​ക്കു​ന്ന കോ​ള​നി​യി​ലെ വി​ദ്യാ​ർ​ഥി​നി നീ​തു​വി​ന് സ്റ്റീ​ൽ അ​ല​മാ​ര​യും ന​ൽ​കി.
മു​ണ്ടേ​രി ഉ​ൾ​വ​ന​ത്തി​ലെ വാ​ണി​യ​ന്പു​ഴ ബ​ദ​ൽ സ്കൂളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഓ​ഫീ​സ​ർ സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​സ്പെ​ക്ട​ർ ഷ​മീ​ർ മോ​ൻ ഇ​രു​ന്പ് പെ​ട്ടി​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. രാ​ജീ​വ് ചെ​മ്മാ​നി​ക്ക​ര, മു​ജീ​ബ് റ​ഹ്മാ​ൻ, ഉ​മ്മു​ൽ വാ​ഹി​ദ, പീ​റ്റ​ർ ജോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.