ആ​ദ​ര സം​ഗ​മം ഇ​ന്ന്
Tuesday, October 15, 2019 12:31 AM IST
മ​ല​പ്പു​റം: പ​ത​ങ്ക​യം അ​പ​ക​ട​ത്തി​ൽ കൂ​ട്ടു​കാ​ര​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ൽ ജീ​വ​ൻ വെ​ടി​ഞ്ഞ പെ​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ന​ടു​ക്ക​ര സ്വ​ദേ​ശി ആ​ഷി​ഖി​നാ​യി ഒ​രാ​ഴ്ച​യോ​ളം നീ​ണ്ട തെ​ര​ച്ചി​ലി​ൽ പ​ങ്കാ​ളി​ക​ളാ​യ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും പ്ര​വ​ർ​ത്ത​ക​രെ​യും ക​രു​വാ​ൻ​ക​ല്ല് പൗ​രാ​വ​ലി ആ​ദ​രി​ക്കു​ന്നു.
ഇ​ന്നു വൈ​കുന്നേരം 6.30ന് ​ക​രു​വാ​ൻ​ക​ല്ല് അ​ങ്ങാ​ടി​യി​ൽ ന​ട​ക്കു​ന്ന ആ​ദ​ര സം​ഗ​മം പി. ​അ​ബ്ദു​ൾ ഹ​മീ​ദ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക്, തി​രൂ​ര​ങ്ങാ​ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​അ​ബ്ദു​ൾ​ക​ലാം, പെ​രു​വ​ള്ളൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റം​ല, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ പി.​സ​ലീ​ന, റം​ല, തേ​ഞ്ഞി​പ്പ​ലം സി​ഐ, ക​രി​പ്പൂ​ർ എ​സ്ഐ ഉ​ൾ​പ്പെ​ടെ​യു​ള്ളവ​ർ പ​ങ്കെ​ടു​ക്കും.

പി​എ​സ്്സി പരിശീലനം

മ​ല​പ്പു​റം: ജി​ല്ലാ സൈ​നി​ക​ക്ഷേ​മ ഓ​ഫീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജി​ല്ല​യി​ലെ വി​മു​ക്ത​ഭ​ട​ൻ​മാ​ർ​ക്കും അ​വ​രു​ടെ ആ​ശ്രി​ത​ർ​ക്കു​മാ​യി എം​പ്ലോ​യ്മെ​ന്‍റ് ഓ​ഫീ​സു​മാ​യി സ​ഹ​ക​രി​ച്ച് ന​വം​ബ​ർ ഒ​ന്നി​നു മ​ല​പ്പു​റ​ത്ത് ന​ട​ത്തു​ന്ന സൗ​ജ​ന്യ പി​എസ്‌സി പരിശീലന ക്ലാ​സി​ലേ​ക്കു അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
താ​ത്​പ​ര്യ​മു​ള്ള​വ​ർ 26ന​കം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്ക​ണം. അ​പേ​ക്ഷ ഫോ​മിനും വി​വ​ര​ങ്ങ​ൾ​ക്കും ജി​ല്ലാ സൈ​നി​ക ക്ഷേ​മ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. ഫോ​ണ്‍ : 04832734932.