പോ​ത്തു​ക​ല്ലി​ൽ കൃ​ഷി സ​മൃ​ദ്ധി പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്നു
Wednesday, October 16, 2019 12:23 AM IST
എ​ട​ക്ക​ര: പോ​ത്തു​ക​ൽ അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ കൃ​ഷി സ​മൃ​ദ്ധി 2019-പ​ദ്ധ​തി സം​ഘം പ്ര​സി​ഡ​ന്‍റ് പി.​പി. സു​ഗ​ത​ൻ പാ​താ​റി​ലെ പാ​ത്ര​ക്കു​ണ്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​ള​യ​ത്തി​ൽ ക്യ​ഷി​യോ​ഗ്യ​മ​ല്ലാ​താ​യി തീ​ർ​ന്ന ചെ​റു​കി​ട ക​ർ​ഷ​ക​രു​ടെ കൃ​ഷി​ഭൂ​മി​യി​ൽ പ്ര​ള​യ​ത്തി​ൽ അ​ടി​ഞ്ഞ മ​ര​ങ്ങ​ൾ, ക​ല്ല്, മ​ണ്ണ് എ​ന്നി​വ നീ​ക്കം ചെ​യ്ത് കൃ​ഷി ഭൂ​മി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​മാ​ണ് പ​ദ്ധ​തി കൊ​ണ്ടു​ദേ​ശി​ക്കു​ന്ന​ത്. സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളു​ടെ ലാ​ഭ​വി​ഹി​ത​വും സം​ഘ​ത്തി​ന്‍റെ പൊ​തു​ന​ൻ​മ ഫ​ണ്ടും ഉ​ൾ​പ്പെ​ടെ 6,00,000ത്തി​ല​ധി​കം രൂ​പ സം​ഘം ഈ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി ചെ​ല​വ​ഴി​ക്കാൻ വാ​ർ​ഷി​ക പൊ​തു​യോ​ഗ​ം തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു. സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളു​ടെ​യും ക്ല​ബു​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തി​ലെ പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ​ര​മാ​വ​ധി ചെ​റു​കി​ട ക​ർ​ഷ​ക​രി​ലേ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കു​ന്ന​തി​നാ​ണ് സൊ​സൈ​റ്റി പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.