മ​ല​യോ​ര​ത്തെ ആ​ശ​ങ്ക​യി​ലാ​ക്കി ക​ന​ത്ത മ​ഴ; നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി റ​വ​ന്യൂ വ​കു​പ്പ്
Monday, October 21, 2019 11:26 PM IST
നി​ല​ന്പൂ​ർ: മ​ല​യോ​ര​മേ​ഖ​ല​യെ ആ​ശ​ങ്ക​യി​ലാ​ക്കി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ നേ​രി​ടാ​ൻ നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കി റ​വ​ന്യൂ വ​കു​പ്പ്. ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ശ​ക്ത​മാ​യ മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ സു​ര​ക്ഷാ ക്ര​മീ​ക​ര​ണങ്ങ​ൾ ശ​ക്ത​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ വി​ല്ലേ​ജ് ഓ​ഫീ​സ​ർ​മാ​രു​ടെ യോ​ഗം ചേ​ർ​ന്നു. താ​ലൂ​ക്ക് കേ​ന്ദ്രീ​ക​രി​ച്ച് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ണ്‍​ട്രോ​ൾ റൂം ​തു​റ​ന്നു. അ​ഗ്നി​ശ​മ​ന സേ​ന, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​രോ​ടും സ​ദാ ജാ​ഗ​രൂ​ക​രാ​യി​രി​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ താ​ലൂ​ക്ക് പ​രി​ധി​യി​ലെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സു​ക​ൾ, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ൾ എ​ന്നി​വ കേ​ന്ദ്രീ​ക​രി​ച്ചും 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭി​ക്കും.

മേ​ഖ​ല​യി​ൽ നാ​ല് ദി​വ​സം കൂ​ടി ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പ് വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് റ​വ​ന്യൂ വ​കു​പ്പി​ന്‍റെ മു​ന്നൊ​രു​ക്കം. ഓ​ഗ​സ്റ്റ് എ​ട്ടി​നു​ണ്ടാ​യ പ്ര​ള​യ​ത്തി​ൽ 61 പേ​രു​ടെ ജീ​വ​നു​ക​ളാ​ണ് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ ന​ഷ്ട​മാ​യ​ത്. 3000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. ക​ന​ത്ത മ​ഴ വ്യാ​പാ​രി​ക​ളെയും ആ​ശ​ങ്ക​യി​ലാ​ഴ്ത്തി​യി​ട്ടു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മു​ത​ൽ മ​ല​യോ​ര​ത്ത് ശ​ക്ത​മാ​യ മ​ഴ​യാ​ണ്്. നാ​ടു​കാ​ണി ചു​രം മേ​ഖ​ല​യി​ലും ത​മി​ഴ്നാ​ടി​ന്‍റെ പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മ​ഴ​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ കാ​ര​ക്കോ​ട​ൻ പു​ഴ​യി​ലും മ​റ്റും രാ​വി​ലെ മു​ത​ൽ വെ​ള്ളം ഉ​യ​രു​ക​യും ചെ​യ്തു. ഇ​ത് തീ​ര​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന​വ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി. പു​ന്ന​ക്ക​ൽ ജു​മാ​മ​സ്ജി​ദി​ന്‍റെ സ​മീ​പം വെ​ള്ള​ക്ക​ട്ട റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി​യ​തി​നാ​ൽ കു​റ​ച്ച് നേ​രം ഗ​താ​ഗ​ത ത​ട​സ​വു​മു​ണ്ടാ​യി.

മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ മ​ല​യോ​ര​ത്തു​കൂ​ടി​യു​ള്ള യാ​ത്ര​ക​ൾ ഒ​ഴി​വാ​ക്കാന്‌ മു​ന്ന​റി​യി​പ്പു​ണ്ട്. ഓ​ഗ​സ്റ്റ് എ​ട്ടി​ന് നാ​ടു​കാ​ണി ചു​രം പാ​ത​യി​ലെ തേ​ൻ​പാ​റ​യി​ലും ത​ക​ര​പ്പാ​ടി​യി​ലും മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലു​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ഗ​താ​ഗ​ത ത​ട​സം മാ​റ്റി​യി​ട്ട് ര​ണ്ടാ​ഴ്ച ആ​യ​തേ​യു​ള്ളു.