ആ​ധു​നി​ക മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ പ്ലാ​ൻ: കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ഭ​ര​ണ-​പ്ര​തി​പ​ക്ഷ ബ​ഹ​ളം
Wednesday, October 23, 2019 12:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ധു​നി​ക മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ പ്ലാ​നി​ൽ വ​രു​ത്തേ​ണ്ട ഭേ​ദ​ഗ​തി ച​ർ​ച്ച​യ്ക്ക് വ​ന്ന​പ്പോ​ൾ ഇ​ന്ന​ലെ ന​ട​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ രൂ​ക്ഷ​മാ​യ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ഗ്വാ​ദ​വും ബ​ഹ​ള​വും അ​ര​ങ്ങേ​റി. മാ​ർ​ക്ക​റ്റി​ന​ടു​ത്ത് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ഴ​യ സെ​ൻ​ട്ര​ൽ സ്കൂ​ൾ കെ​ട്ടി​ടം നി​ല​നി​ന്ന സ്ഥ​ലം ഇ​എം​എ​സ് വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്സി​ൽ ചേ​ർ​ത്ത് മാ​ർ​ക്ക​റ്റ് നി​ർ​മി​ക്ക​ണ​മെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​വ​ശ്യ​മാ​ണ് ബ​ഹ​ള​ത്തി​നും ത​ർ​ക്ക​ത്തി​നും ഇടയാക്കിയത്.
സെ​ൻ​ട്ര​ൽ സ്കൂ​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലേ​ക്ക് മാ​റ്റി​യ​തും പ​ഴ​യ​കെ​ട്ടി​ടം വ്യാ​പാ​രാ​വ​ശ്യ​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന​താ​യും എ​ല്ലാ​വ​ർ​ക്കു​മ​റി​യാ​ം. ഇ​ത് ന​ഗ​ര​സ​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മാ​ർ​ക്ക​റ്റി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും ചെ​യ​ർ​മാ​ൻ വി​ശ​ദീ​ക​രി​ച്ചു.
എ​ന്നാ​ൽ നി​ല​വി​ൽ വി​ദ്യാ​ല​യ സ​മു​ച്ച​യം സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. തു​ട​ർ വി​ക​സ​ന​ത്തി​ന് ഇ​ട​മി​ല്ല. ഇ​ത് ക​ണ​ക്കി​ലെ​ടു​ത്ത് പ​ഴ​യ സ്കൂ​ൾ നി​ല​നി​ന്ന സ്ഥ​ലം വി​ദ്യാ​ഭ്യാ​സ കോം​പ്ല​ക്സി​നോ​ട് ചേ​ർ​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ ഉ​സ്മാ​ൻ താ​മ​ര​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു. മ​റി​ച്ചാ​ണ് തീ​രു​മാ​ന​മെ​ങ്കി​ൽ വി​യോ​ജ​നം രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നും പ്ര​തി​പ​ക്ഷം ആ​വ​ശ്യ​പ്പെ​ട്ടു.
മാ​ർ​ക്ക​റ്റ് സ​മു​ച്ച​യ​ത്തി​ന്‍റെ രൂ​പ​രേ​ഖ ച​ർ​ച്ച ചെ​യ്ത​പ്പോ​ഴും ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങ് ന​ട​ന്ന​പ്പോ​ഴും ഉ​യ​ർ​ന്നു വ​രാ​ത്ത ആ​ക്ഷേ​പം ഇ​പ്പോ​ൾ പ്ര​തി​പ​ക്ഷം ഉ​ന്ന​യി​ക്കു​ന്ന​ത് രാ​ഷ്ട്രീ​യ പ്രേ​രി​ത​മാ​ണെ​ന്നും ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ർ​മാ​ർ കു​റ്റ​പ്പെ​ടു​ത്തി.
ഒ​ടു​വി​ൽ രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് നി​ജ​സ്ഥി​തി ബോ​ധ്യ​പ്പെ​ടു​ത്താ​മെ​ന്നും പ്ര​തി​പ​ക്ഷ വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്താ​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു. രൂ​ക്ഷ​മാ​യ വേ​ന​ലി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്ത വ​ക​യി​ൽ സ​ർ​ക്കാ​ർ നി​ശ്ച​യി​ച്ച പ​രി​തി​യി​ൽ 8.5 ല​ക്ഷം രൂ​പ അ​നു​വ​ദി​ക്കു​ന്ന​തി​ൽ ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യു​ടെ വി​യോ​ജി​പ്പ് ച​ർ​ച്ച ചെ​യ്ത് സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് വി​ടാ​ൻ തീ​രു​മാ​നി​ച്ചു.
ക​ഴി​ഞ്ഞ പ​ദ്ധ​തി​ക്കാ​ല​ത്ത് ന​ഗ​ര​സ​ഭ ന​ട​ത്തി​യ വ​ള്ളു​വ​നാ​ട് ത​നി​മ സാം​സ്കാ​രി​ക പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യ അ​ന്താ​രാ​ഷ്ട്ര ച​ല​ച്ചി​ത്രോ​ത്സ​വം, ക​ലാ പ​രി​ശീ​ല​നം എ​ന്നി​വ​യ്ക്ക് ചെ​ല​വ​ഴി​ച്ച തു​ക അ​നു​വ​ദി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. പ്ര​ള​യം കാ​ര​ണം ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് പ​ണം ചെ​ല​വി​ട​രു​തെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശം നി​ല​നി​ന്ന​തി​നാ​ൽ പ്ര​സ്തു​ത പ​ദ്ധ​തി​ക​ൾ​ക്ക് ഡി​പി​സി അം​ഗീ​കാ​രം നി​ഷേ​ധി​ച്ചി​രു​ന്നു. നി​ർ​ദി​ഷ്ട മാ​ർ​ക്ക​റ്റ് സ​മു​ച്ച​യം, ബ​സ്‌സ്റ്റാ​ൻ​ഡ്് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ർ​മി​ക്കു​ന്ന വ്യാ​പാ​ര മു​റി​ക​ൾ വ​രു​ന്ന മാ​സം മു​ൻ​കൂ​റാ​യി ലേ​ലം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ചു.
പൊ​ന്ന്യാ​കു​ർ​ശി മാ​ന​ത്തു​മം​ഗ​ലം പാ​ട​ശേ​ഖ​ര​ത്തി​ൽ പു​തു​താ​യി ന​ട്ട ഞാ​റ് പ്ര​ള​യ​ത്തി​ൽ പാ​ടെ ന​ശി​ച്ച​തി​നാ​ൽ ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര​വും പ്ര​ള​യ​ക്കെ​ടു​തി ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​വും അ​ധി​കൃ​ത​രി​ൽ നി​ന്ന് ഉ​ണ്ടാ​വ​ണ​മെ​ന്ന് കൗ​ണ്‍​സി​ല​ർ കി​ഴി​ശേ​രി​ബാ​പ്പു അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ട്ടു.
കെ.​സി.​മൊ​യ്തീ​ൻ കു​ട്ടി, കി​ഴി​ശേ​രി മു​സ്ത​ഫ, അ​ൻ​വ​ർ ക​ള​ത്തി​ൽ, തെ​ക്ക​ത്ത് ഉ​സ്മാ​ൻ, റ​ജ്ന ഷൈ​ജ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.