വ്യാ​ജ കൗ​ണ്‍​സി​ലിം​ഗ് ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ൾ പെ​രു​കു​ന്നെന്ന്
Saturday, November 9, 2019 11:58 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ വ്യാ​ജ കൗ​ണ്‍​സി​ലിം​ഗ് ധ്യാ​ന​കേ​ന്ദ്ര​ങ്ങ​ൾ പെ​രു​കു​ന്ന​താ​യും ഇ​ത്ത​രം അ​ന​ധി​കൃ​ത യോ​ഗ​ധ്യാ​ന​പ​രി​ശീ​ല​ന​കേ​ന്ദ്ര​ങ്ങ​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​മൃ​തം യോ​ഗ​കേ​ന്ദ്ര​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. യാ​തൊ​രു യോ​ഗ്യ​ത​യു​മി​ല്ലാ​തെ അ​തീ​ന്ദ്രി​യ ധ്യാ​നം കൗ​ണ്‍​സി​ലിം​ഗ് ന​ട​ത്തു​ന്ന​ത് കു​ടി വ​രി​ക​യാ​ണ്.

ഇ​ത്ത​രം വ്യാ​ജ യോ​ഗ​ധ്യാ​ന കേ​ന്ദ്ര​ങ്ങ​ൾ നി​ർ​ത്ത​ണ​മെ​ന്നു അ​മൃ​തം യോ​ഗ​കേ​ന്ദ്ര​പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.ഡോ.​പി.​കൃ​ഷ്ണ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ക്യാ​പ്റ്റ​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ, പി.​എം.​സു​രേ​ഷ്, കി​ഴ​ക്കേ​തി​ൽ മു​ഹ​മ്മ​ദ് യൂ​ന​സ്, സി.​ഷി​ബു ന​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.