ദ​ഫ്മു​ട്ടി​ൽ പ​ങ്കെ​ടു​ത്ത കു​ട്ടി​ക്ക് ഭ​വാ​നി ടീ​ച്ച​റു​ടെ നോ​ട്ടു​മാ​ല
Tuesday, November 12, 2019 12:20 AM IST
നി​ല​ന്പൂ​ർ: മ​ത​സൗ​ഹാ​ർ​ദം വി​ളി​ച്ചോ​തി​യ ഏ​നാ​ന്തി​യി​ലെ ന​ബി​ദി​ന റാ​ലി ശ്ര​ദ്ധേ​യ​മാ​യി. റാ​ലി​യി​ൽ ദ​ഫ്മു​ട്ട് അ​വ​ത​രി​പ്പി​ച്ച കു​ട്ടി​യെ ഭ​വാ​നി ടീ​ച്ച​ർ നോ​ട്ടു​മാ​ല അ​ണി​യി​ച്ചാ​ണ് അ​നു​മോ​ദി​ച്ച​ത്. ക​ണ്ടു നി​ന്ന മു​ഴു​വ​ൻ പേ​ർ​ക്കും സാ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​തി​ലു​പ​രി മാ​ന​വി​ക​ത​യു​ടെ​യും അ​ട​യാ​ള​മാ​യി ഈ ​കാ​ഴ്ച.
ഏ​നാ​ന്തി നൂ​റു​ൽ ഹു​ദാ സു​ന്നി മ​ദ്ര​സ ന​ബി​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ദ​ഫ് മു​ട്ട് അ​വ​ത​രി​പ്പി​ച്ച വി​ദ്യാ​ർ​ഥി​യെ​യാ​ണ് നോ​ട്ട് മാ​ല​യ​ണി​യി​ച്ച് ഭ​വാ​നി ടീ​ച്ച​ർ അ​നു​മോ​ദി​ച്ച​ത്. ക​ലു​ഷി​ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ലും പ​ര​സ്പ​ര വി​ശ്വാ​സ​വും സാ​ഹോ​ദ​ര്യ​വും ഉൗ​ട്ടി​യു​റ​പ്പി​ക്കു​ന്ന​തി​ൽ പ്ര​വാ​ച​ക ജ​ൻ​മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ പ​ങ്ക് വ​ള​രെ വ​ലു​താ​ണെ​ന്നു മു​ഹ​മ്മ​ദ് റ​ഫീ​ഖ് സ​ഖാ​ഫി പ​റ​ഞ്ഞു. ഹ​ബീ​ബു​ള്ള സ​ഖാ​ഫി, മൂ​സ ഏ​നാ​ന്തി, മി​ർ​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.