പ്ര​ച​ാര​ണ ജാ​ഥ നടത്തി
Saturday, November 16, 2019 12:28 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ള​ത്തി​ന്‍റെ വൈ​ദ്യു​തി ക്ഷാ​മ​വും വോ​ൾ​ട്ടേ​ജ് കു​റ​വും പ​രി​ഹ​രി​ക്കു​ന്ന​തി​ന് ഇ​ട​മ​ണ്‍- കൊ​ച്ചി പ​വ്വ​ർ ഹൈ​വേ യാ​ഥാ​ർ​ത്ഥ്യ​മാ​ക്കി​യ ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​രി​ന് അ​ഭി​വാ​ദ്യ​മ​ർ​പ്പി​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഡി​വി​ഷ​ൻ ത​ല​ത്തി​ൽ പ്ര​ച​ര​ണ ജാ​ഥ ന​ട​ത്തി. തൊ​ഴി​ലാ​ളി​ക​ളും ഓ​ഫീ​സ​ർ​മാ​രും പ​ങ്കാ​ളി​ക​ളാ​യ ജാ​ഥ നാ​ലു​റോ​ഡു​ക​ളും ചു​റ്റി മു​നി​സി​പ്പ​ൽ ഹൈ​ടെ​ക്ക് ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് പ​രി​സ​ര​ത്ത് സ​മാ​പി​ച്ചു. സ​മാ​പ​ന യോ​ഗ​ത്തി​ൽ കെഎസ്ഇ​ബി വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​വി.​ഡെ​നി അ​ധ്യ​ക്ഷ​ത വഹിച്ചു. സി​ഐ​ടി​യു ജി​ല്ല സെ​ക്ര​ട്ട​റി എം.​എം.​മു​സ്ത​ഫ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​സേ​തു​മാ​ധ​വ​ൻ, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ടി.​വി​നോ​ദ് കു​മാ​ർ സ്വാ​ഗ​ത​വും, കെ.​വി​മ​ല​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു

നി​ല​ന്പൂ​ർ: ഐ​ടി​ഐ​യി​ൽ ഐ​എം​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ലെ​യ്സ്മെ​ന്‍റോടു കൂ​ടി​യ എ​യ​ർ​കാ​ർ​ഗോ ഷി​പ്പിം​ഗ് ആ​ൻ​ഡ് ലോ​ജി​സ്റ്റി​ക്സ് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സു​ക​ളി​ലേ​ക്കു അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. ഫോ​ണ്‍: 04931 222932.