റോ​ഡു പണി ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്ക​ണം: എം​എ​ൽ​എ
Saturday, November 16, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ യിലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്താൻ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം റോ​ഡ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ക​രാ​റു​കാ​രു​ടെ​യും സം​യു​ക്ത യോ​ഗം മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്നു.
അ​റ്റ​കു​റ്റ​പ്പണി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ എം​എ​ൽ​എ പ്ര​വൃ​ത്തി​ക​ൾ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.
മ​ഴ മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ ടെ​ൻ​ഡ​ർ ചെ​യ്ത ജോ​ലി​ക​ൾ ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും ടെ​ൻ​ഡ​ർ ന​ട​ക്കാ​ത്ത​വ റീ​ടെ​ൻ​ഡ​ർ ചെ​യ്യു​ന്ന​തി​നും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.
പെ​രു​ന്പി​ലാ​വ്-​നി​ല​ന്പൂ​ർ റോ​ഡി​ൽ അ​ൽ​ശി​ഫ മു​ത​ൽ കാ​ര്യ​വ​ട്ടം വേ​ങ്ങൂ​ർ വ​രെ ര​ണ്ടു റീ​ച്ചു​ക​ളി​ലാ​യി ന​ട​ക്കു​ന്ന നാ​ലു കോ​ടി​യു​ടെ ബി​എം ആ​ൻ​ഡ് ബി​സി പ്ര​വ​ർ​ത്ത​നം ഡി​സം​ബ​ർ 31 ന​കം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു കോ​ണ്‍​ട്രാ​ക്ട​ർ അ​റി​യി​ച്ചു. കൂ​ടാ​തെ റ​ബ​റൈ​സ് (ബി​എം ആ​ൻ​ഡ് ബി​സി) ചെ​യ്യു​ന്ന പ​രി​യാ​പു​രം-​ചീ​ര​ട്ടാ​മ​ല -ചെ​റു​ക​ര റോ​ഡ്, താ​ഴെ​ക്കോ​ട്- പ​ള്ളി​പ്പ​ടി ബി​ട​ത്തി റോ​ഡ് (ഒ​രു കി​ലോ​മീ​റ്റ​ർ), ആ​ന​മ​ങ്ങാ​ട് -എ​ര​വി​മം​ഗ​ലം-​ചെ​റു​ക​ര റോ​ഡ്, പെ​രു​ന്പി​ലാ​വ് - നി​ല​ന്പൂ​ർ റോ​ഡി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ജം​ഗ്ഷ​നി​ൽ നി​ന്നു പ​ട്ടാ​ന്പി ഭാ​ഗ​ത്തേ​ക്ക് (ര​ണ്ടു കി​ലോ​മീ​റ്റ​ർ) പ്ര​വൃ​ത്തി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​നും എം​എ​ൽ​എ ക​രാ​റു​കാ​ർ​ക്കു നി​ർ​ദേ​ശം ന​ൽ​കി.
പെ​രി​ന്ത​ൽ​മ​ണ്ണ പൊ​തു​മ​രാ​മ​ത്ത് വി​ഭാ​ഗം അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നിയ​ർ വി. ​സു​ജീ​ഷ്, മേ​ലാ​റ്റൂ​ർ സെ​ക്‌ഷൻ അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ഹം​സ പി​ലാ​ത്തോ​ട​ൻ, ഓ​വ​ർ​സി​യ​ർ​മാ​രാ​യ പി. ​ഷി​ബു, കെ.​ടി. ഷെ​രീ​ഫ്, കെ. ​ദി​വ്യ, പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്ത കോ​ണ്‍​ട്രാ​ക്ട​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.