മൂ​ർ​ക്ക​നാ​ട്, നെ​ൻ​മി​നി വി​ല്ലേ​ജ് ഓ​ഫീ​സ് കെ​ട്ടി​ട​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം 22ന്
Saturday, November 16, 2019 12:30 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മൂ​ർ​ക്ക​നാ​ട് വി​ല്ലേ​ജി​ലെ ഓ​ഫീ​സും സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ഴ്സും നെ​ൻ​മി​നി വി​ല്ലേ​ജി​ലെ സ്റ്റാ​ഫ് ക്വാ​ർ​ട്ടേ​ർ​സും 22 ന് ഉ​ദ്ഘാ​ട​ന​ം​ ചെയ്യും.
പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത​സം​ഘ രൂ​പീ​ക​ര​ണ യോ​ഗം സ​ബ്ക​ള​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. ത​ഹ​സി​ൽ​ദാ​ർ പി.​ടി.​ജാ​ഫ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ​ന്ധ​പ്പെ​ട്ട എം​എ​ൽ​എ​മാ​ർ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു.
പ​ഞ്ചാ​യ​ത്തു പ്ര​സി​ഡ​ന്‍റു​മാ​ർ ചെ​യ​ർ​മാ​നും ത​ഹ​സി​ൽ​ദാ​ർ ക​ണ്‍​വീ​ന​റു​മാ​യി​രി​ക്കും. മൂ​ർ​ക്ക​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​രാ​ജ​ഗോ​പാ​ല​ൻ, കീ​ഴാ​റ്റൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ദ മ​ണി​യാ​ണി എ​ന്നി​വ​ർ പ്രസംഗിച്ചു.എ​ൽ​ആ​ർ ത​ഹ​സി​ൽ​ദാ​ർ എം.​വി.​രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ടി.​കെ.​സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.