വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Sunday, November 17, 2019 12:49 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ : താ​ഴെ അ​രൂ​രി​ൽ ലോ​റി​യും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു വാ​ഴ​യൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ള്ളി​യാ​ലി​ൽ ക​ന്പ്ര​ത്ത്് മ​ൻ​സൂ​ർ (23), കാ​ർ​കോ​തു​വ​ത്തു ആ​ഷി​ക് (26), പെ​രി​ന്ത​ൽ​മ​ണ്ണ ബൈ​പാ​സ് റോ​ഡി​ൽ ഓ​ട്ടോ​യും സ്കൂ​ട്ടി​യും കൂ​ട്ടി​യി​ടി​ച്ചു തേ​ല​ക്കാ​ട് കാ​പ്പി​ങ്ക​ൽ ഷ​നൂ​ബ് (22), പൂ​ക്കോ​ട്ടും​പാ​ട​ത്തു ഗു​ഡ്സ് ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പൂ​ക്കോ​ട്ടും​പാ​ടം ചേ​ല​ക്കാ​ട് ഷി​നോ​ജ് (28), ക​ല്ല​ടി​ക്കോ​ട് വ​ച്ച് ബൈ​ക്കി ടി​ച്ചു ക​ല്ല​ടി​ക്കോ​ട് വേ​ലു​ള്ളി പ​രേ​ത​നാ​യ ച​ന്ദ്ര​ന്‍റെ ഭാ​ര്യ ദേ​വ​കി (69), വ​ണ്ടൂ​ർ അ​യ​നി​ക്കോ​ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ചെ​റു​കോ​ട് സ്വ​ദേ​ശി​ക​ളാ​യ വി​ള​ക്കാ​ടി​ൽ സ​നൂ​പ് (28), ര​വി​മോ​ൻ (28), പൂ​ക്കോ​ട്ടും​പാ​ട​ത്തു ബ​സും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ചോ​ക്കാ​ട് ക​ല്ലാ​മൂ​ല നീ​ലാ​ന്പ്ര ഹൈ​ദ​ർ അ​ലി​യു​ടെ മ​ക​ൻ മു​ഹ​മ്മ​ദ് ഹ​നാ​ൻ (ഒ​ന്പ​ത്), വ​ള്ളി​ക്കാ​പ്പ​റ്റ​യി​ൽ ബൈ​ക്കി​ൽ നി​ന്നു വീ​ണു വ​ള്ളി​ക്കാ​പ്പ​റ്റ അ​യ്യ​പ്പ​ൻ​ക​ണ്ട​ത്തി​ൽ ആ​സി​ഫ് ബ​ഷീ​ർ (19), ക​രി​ങ്ക​ല്ല​ത്താ​ണി​യി​ൽ സ്കൂ​ട്ടി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചു ക​രി​ങ്ക​ല്ല​ത്താ​ണി മൈ​ലാ​ടി​യി​ൽ അ​ൻ​ഷി​ദ് (27) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.