ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മം
Monday, November 18, 2019 12:44 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ സം​ഗ​മ​വും ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സും കേ​ര​ളാ പ​ഴ​യ ക​ട​ക്ക​ൽ ജി​യു​പി സ്കൂ​ളി​ൽ ന​ട​ത്തി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​ത്തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നു​ള്ള മു​ന്നൂ​റോ​ളം ജെ​ആ​ർ​സി വി​ദ്യാ​ർ​ഥി​ക​ള്‌ പ​ങ്കെ​ടു​ത്ത​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​നാ ജി​ൽ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കി​ക്ക് ബോ​ക്സിം​ഗ് ദേ​ശീ​യ കോ​ച്ച് യൂ​ന​സ് ക​രു​വാ​ര​ക്കു​ണ്ട്, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ എ.​പി.​അ​ൻ​സാ​ർ എ​ന്നി​വ​ർ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സി​നു നേ​തൃ​ത്വം ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം മ​ഠ​ത്തി​ൽ ല​ത്തീ​ഫ്, ഇം​പ്ലി​മെ​ന്‍റ് ഓ​ഫീ​സ​ർ കെ.​പി ഹ​രി​ദാ​സ​ൻ, എ​ച്ച്എം ഫോ​റം ക​ണ്‍​വീ​ന​ർ കെ.​കെ.​ജ​യിം​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.