ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​ട​ത്തി
Monday, November 18, 2019 12:44 AM IST
നി​ല​ന്പൂ​ർ: എ​രു​മ​മു​ണ്ട നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ദ​ർ​ശ​ൻ ലിം​ഗ​സ​മ​ത്വ ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വോള​ണ്ടിയ​ർ​സ് ഫു​ട്ബോ​ൾ ഷൂ​ട്ടൗ​ട്ട് മ​ത്സ​രം ക്ര​മീ​ക​രി​ച്ചു.
പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ആ​ണ്‍​കു​ട്ടി​ക​ളു​ടെ ടീ​മു​ക​ൾ ത​മ്മി​ൽ നേ​രി​ട്ട് ന​ട​ന്ന മ​ത്സ​രം ആ​വേ​ശ​ജ​ന​ക​മാ​യി. വോള​ണ്ടിയ​ർ ലീ​ഡ​ർ റാ​ണി മ​രി​യ ലിം​ഗ സ​മ​ത്വ​വും സാ​മൂ​ഹി​ക മു​ന്നേ​റ്റ​വും എ​ന്ന വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ-​ചാ​ർ​ജ് സ​ജി തോ​മ​സ്, പ്രോ​ഗ്രാം ഓ​ഫീ​സ​ർ വി​ൻ​സെ​ന്‍റ് മ​ണ്ണി​ത്തോ​ട്ടം, എ​ബി​സ​ൻ ബേ​ബി, അ​യ​ന, ജോ​ബി​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.