‘ആ​ശി​ക്കും ഭൂ​മി ആ​ദി​വാ​സി​ക്ക്’ പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ
Wednesday, November 20, 2019 1:05 AM IST
നി​ല​ന്പൂ​ർ: ആ​ശി​ക്കും ഭൂ​മി ആ​ദി​വാ​സി​ക്ക് പ​ദ്ധ​തി പാ​തി​വ​ഴി​യി​ൽ. വീ​ടു​നി​ർ​മാ​ണം തു​ട​ങ്ങി അ​ഞ്ചു വ​ർ​ഷ​മാ​യി​ട്ടു എ​ങ്ങു​മെ​ത്തി​യി​ല്ല. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ലേ​പ്പാ​ടം എ​ച്ച് ബ്ലോ​ക്കി​ലെ 13 വീ​ടു​കളിൽ പ​ല​തി​ന്‍റെ​യും നി​ർ​മാ​ണം നി​ല​ച്ചി​ട്ട് കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്. ഇ​ത് 2014ൽ ​പ​ട്ടി​ക​വ​ർ​ഗ വ​കു​പ്പ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ പെ​രു​വ​ന്പാ​ടം കോ​ള​നി​യി​ൽ ത​ക​ർ​ന്ന് വീ​ഴാ​റാ​യ വീ​ടു​ക​ളു​ള്ള കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് വാ​ങ്ങി​യ സ്ഥ​ല​ത്തെ വീ​ടു​ക​ളാ​ണ്.

ര​ണ്ട് സ്വ​കാ​ര്യ വ്യ​ക്തി​ക​ളി​ൽ നി​ന്നും നി​ന്നും ഏ​ക്ക​റി​ന് 35 ല​ക്ഷം രൂ​പ പ്ര​കാ​രം ര​ണ്ട് ഏ​ക്ക​ർ സ്ഥ​ല​മാ​ണ് വാ​ങ്ങി​യ​ത്. വീ​ട് ഒ​ന്നി​ന് നാ​ലു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. ഭൂ​മി വാ​ങ്ങി​യ​ത് കാ​ട്ടാ​ന​ക​ളു​ടെ വി​ഹാ​ര​കേ​ന്ദ്ര​മാ​യ പ​ന്തീ​രാ​യി​രം വ​ന​ത്തി​ൽ നി​ന്നും 200 മീ​റ്റ​ർ മാ​ത്രം അ​ക​ലെ​യാ​ണ്. ടൗ​ണി​ൽ പോ​ലും ഇ​ല്ലാ​ത്ത വി​ലയ്​ക്ക് ന​ട​ന്ന ക​ച്ച​വ​ട​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​മ്മീ​ഷ​നി​ന​ത്തി​ൽ വ​ൻ തു​ക കി​ട്ടി​യ​താ​യി അ​ന്നേ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രു​ന്നു.

വീ​ട് നി​ർ​മാ​ണം സ്വ​യം ഏ​റ്റെ​ടു​ത്ത സു​കു​മാ​ര​ന് മു​ന്നാം ഗ​ഡു ഐ​ടി​ഡി​പി ന​ൽ​കാ​ത്ത​തി​നാ​ൽ ഒ​ന്നും ചെ​യ്യാ​ൻ ക​ഴി​യി​ല്ല. എ​ച്ച് ബ്ലോ​ക്കി​ൽ വീ​ട് ല​ഭി​ച്ചി​ട്ടും പ​ണി പൂ​ർ​ത്തി​യാ​കാ​ത്ത​തി​നാ​ൽ പൊ​ട്ടി​പൊ​ളി​ഞ്ഞ് പ​ട്ടി​ക​ക​ൾ ഉ​ൾ​പ്പെ​ടെ അ​ട​ർ​ന്ന് വീ​ണു​കൊ​ണ്ട​രി​ക്കു​ന്ന വീ​ടി​ന്‍റെ മു​റ്റ​ത്ത് പ്ലാ​സ്റ്റി​ക്ക് ഷീ​റ്റ് വി​രി​ച്ച് അ​തി​ലാ​ണ് കൈ​കു​ഞ്ഞു​ങ്ങ​ളു​മാ​യി ഷി​ബു​വും ഭാ​ര്യ പ്രി​യ​യും ക​ഴി​യു​ന്ന​ത്. പ​ദ്ധ​തി​ക്കാ​യി 1.60 കോ​ടി രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ച നി​ല​ന്പൂ​ർ ഐ​ടി​ഡി​പി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ പ​റ​യു​ന്ന​ത് ഫ​യ​ൽ നോ​ക്കാ​തെ ഒ​ന്നും പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ്. ആ​ശി​ക്കും ഭൂ​മി ആ​ദി​വാ​സി​ക്ക് എ​ന്ന പ​ദ്ധ​തി​യി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ൾ സ​ർ​ക്കാ​രി​ന്‍റെ ക​നി​വി​നാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്.