കേരളോത്സവം: ട്രോഫികൾ വിതരണം ചെയ്തു
Friday, November 22, 2019 12:42 AM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും ക​രു​വാ​ര​കു​ണ്ട് പ​ഞ്ചാ​യ​ത്ത് കേ​ര​ളോ​ത്സ​വം ചാ​മ്പ്യ​ന്മാ​രാ​യി ത​രി​ശ് ചൈ​ത​ന്യ ക്ല​ബ്ബ്. വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ 150 പോ​യി​ന്റ് നേ​ടി വ്യ​ക്ത​മാ​യ ലീ​ടോ​ടെ​യാ​ണ് ഇ​ത്ത​വ​ണ ചൈ​ത​ന്യ ക്ല​ബ്ബ് ചാം​പ്യ​ന്മാ​രാ​യ​ത്.
92 പോ​യി​ന്‍റുമാ​യി ഫീ​നി​ക്സ് പു​ൽ​വെ​ട്ട​യാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്,ഫാ​ൽ​ക​ൺ കെ​മ്പി​ൻ​കു​ന്ന് മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.​വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്ക് ന​ട​ന്ന അ​നു​മോ​ദ​ന ച​ട​ങ്ങി​ൽ വെ​ച്ച് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഷൗ​ക്ക​ത്ത​ലി ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ഗ്രാ​മപ​ഞ്ചാ​യ​ത്ത​ഗം പി. ​സൈ​ന​ബ,ഷീ​നാ ജി​ൽ​സ്, മ​ഠ​ത്തി​ൽ ല​ത്തീ​ഫ് തു​ട​ണ്ടി​യ​വ​ർ പ​ങ്കെ​ടു​ത്തു.