കെട്ടിടനിയമത്തിലെ അപാകതകൾ പരിഹരിക്കണം: കെട്ടിട ഉടമകൾ
Friday, November 22, 2019 12:44 AM IST
മലപ്പുറം : സംസ്ഥാന സർക്കാർ കഴിഞ്ഞ മാസം പുറപ്പെടുവിച്ച കെട്ടിട നിർമാണ ചട്ടം ഭേദഗതി ഉത്തരവ് കെട്ടിട ഉടമകളെ ഏറെ പ്രതികൂലമായി ബാധിക്കുന്നതിനാൽ ഇതിലെ അപാകതകൾ പരിഹരിക്കണമെന്ന്് ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. മന്ത്രിസഭയുടെ പരിഗണനയിലുള്ള പുതിയ വാടക പരിഷ്ക്കരണ ബില്ല് കേന്ദ്ര മാതൃകാ വാടക നിയമവുമായി സമന്വയിപ്പിച്ചും കെട്ടിട ഉടമകളുടെ അവകാശങ്ങൾ സംരക്ഷിച്ചും നടപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്‍റ് പഴേരി ഷെരീഫ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി നടരാജൻ പാലക്കാട്, ട്രഷറർ തയ്യിൽ ഹംസ കോഴിക്കോട്, ഓർഡഗനൈസിംഗ് സെക്രട്ടറി പി.പി അലവിക്കുട്ടി, സലാഹുദീൻ കണ്ണൂർ എന്നിവർ പ്രസംഗിച്ചു.