അ​ണ്ട​ർ 14 അ​ന്ത​ർ​മേ​ഖ​ല ക്രി​ക്ക​റ്റ്
Thursday, December 5, 2019 12:32 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ വ​ച്ച് ന​ട​ക്കു​ന്ന 14 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ അ​ന്ത​ർ​മേ​ഖ​ല ദ്വി​ദി​ന ക്രി​ക്ക​റ്റി​ന്‍റെ മ​ധ്യ​മേ​ഖ​ല -ഉ​ത്ത​ര​മേ​ഖ​ല മ​ത്സ​രം. സ്കോ​ർ: മ​ധ്യ​മേ​ഖ​ല ഒ​ന്നാം ഇ​ന്നിം​ഗ്സി​ൽ 56.4 ഓ​വ​റി​ൽ 166 റ​ണ്‍​സി​ന് എ​ല്ലാ​വ​രും പു​റ​ത്ത്. ജോ​ബി​ൻ പി.​ജോ​ബി 45 റ​ണ്‍​സും എ​സ്.​ശ്രീ​ജി​ത്ത് 34 റ​ണ്‍​സും നേ​ടി.

ഉ​ത്ത​ര​മേ​ഖ​ല​യു​ടെ യ​ദു​ക്യ​ഷ്ണ​ൻ 7.4 ഓ​വ​റി​ൽ 31 റ​ണ്‍​സി​ന് മൂ​ന്നു വി​ക്ക​റ്റ് നേ​ടി. തു​ട​ർ​ന്ന് ഇ​ന്നിം​ഗ്സ് ആ​രം​ഭി​ച്ച ഉ​ത്ത​ര​മേ​ഖ​ല ക​ളി നി​ർ​ത്തു​ന്പോ​ൾ 32 ഓ​വ​റി​ൽ മൂ​ന്നു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 160 റ​ണ്‍​സെ​ടു​ത്തി​ട്ടു​ണ്ട്. പു​റ​ത്താ​കാ​തെ സോ​ഹേ​ൽ ഖാ​ൻ (84) റ​ണ്‍​സും, റി​ഷാ​ൽ അ​ഹ​മ്മ​ദ് (32) റ​ണ്‍​സും നേ​ടി ക്രീ​സി​ലു​ണ്ട്. മ​ത്സ​രം ഇ​ന്നു രാ​വി​ലെ പു​ന​രാ​രം​ഭി​ക്കും.