ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് രാ​ഹു​ൽ ഗാ​ന്ധി ഉ​ദ്ഘാ​ട​നം ചെ​യ്യും
Thursday, December 5, 2019 12:32 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​പ്ന പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​യ ഇ​ന്ദി​ര ഗാ​ന്ധി ബ​സ് ടെ​ർ​മി​ന​ൽ കം ​ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ ഉ​ദ്ഘാ​ട​നം ഇ​ന്ന് ന​ട​ക്കും.

രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ രാ​ഹു​ൽ ഗാ​ന്ധി എം​പി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. 2014 -15 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ലാ​ണ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ പ്ര​വൃ​ത്തി ആ​രം​ഭി​ച്ച​ത്. കേ​ര​ള അ​ർ​ബ​ണ്‍ ആ​ൻ​ഡ് റൂ​റ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഫൈ​നാ​ൻ​സ് കോ​ർ​പ​റേ​ഷ​നി​ൽ നി​ന്നും അ​ഞ്ചു കോ​ടി 40 ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്താ​ണ് വ്യാ​പാ​ര സ​മു​ച്ച​യം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ ജ​ന​പ്ര​തി​നി​ധി​ക​ളും വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കും.