കളക്ടര്‌ ആ​ദി​വാ​സി കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Thursday, December 5, 2019 12:35 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക് മ​ല​യോ​ര​മേ​ഖ​ല​യി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ൾ സ​ന്ദ​ർ​ശി​ച്ചു. കോ​ള​നി​ക​ളി​ലെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്തു​ക​യും ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലെ ഏ​കാ​പ​ന​വു​മാ​യി​രു​ന്നു ല​ക്ഷ്യം. മാ​വോ​യി​സ്റ്റ് ഭീ​ഷ​ണി​യു​ള്ള അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്തി​ലെ പാ​ട്ട​ക്ക​രി​ന്പ്, ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ ഭൂ​മി​ക്കു​ത്ത് കോ​ള​നി​ക​ളാ​ണ് ക​ള​ക്ട​ർ സ​ന്ദ​ർ​ശി​ച്ച​ത്.

പാ​ട്ട​ക്ക​രി​ന്പ് കോ​ള​നി​യി​ലെ​ത്തി​യ ക​ള​ക്ട​ർ ആ​ദി​വാ​സി​ക​ൾ​ക്ക് വ​നാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​നു​വ​ദി​ച്ച് കി​ട്ടി​യ ഭൂ​മി​യി​ൽ നി​ർ​മി​ച്ച വീ​ടു​ക​ളും സ​ന്ദ​ർ​ശി​ച്ചു. ആ​ദി​വാ​സി​ക​ളു​ടെ വീ​ടു​ക​ളി​ലേ​ക്കു​ള്ള റോ​ഡു​ക​ൾ നി​ർ​മി​ക്കു​ക, വൈ​ദ്യു​തി ക​ണ​ക‌്ഷ​ൻ കി​ട്ടാ​നു​ള്ള ത​ട​സ​ങ്ങ​ൾ നീ​ക്കു​ക, കു​ടി​വെ​ള്ളം ല​ഭ്യ​മാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ അ​ദ്ദേ​ഹം അ​നു​ഗ​മി​ച്ചി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യും എ​ത്ര​യും പെ​ട്ടെ​ന്ന് ന​ട​പ​ടി എ​ടു​ക്കാ​നു​ള്ള നി​ർ​ദേ​ശം ന​ൽ​കു​ക​യും ചെ​യ്തു. റോ​ഡ് നി​ർ​മാ​ണം ഈ ​വ​ർ​ഷ​ത്തെ പ​ദ്ധ​തി​യി​ൽ ത​ന്നെ തു​ട​ങ്ങാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ ചു​മ​ത​ല​പ്പെ​ടു​ത്തി.

കോ​ള​നി​യി​ൽ നി​ർമാ​ണ​ത്തി​ലി​രു​ന്ന ആ​റു വീ​ടു​ക​ൾ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ച്ച് പോ​യ ക​രാ​റു​കാ​ര​നെ​തി​രേ​ നി​യ​മ​ന​ട​പ​ടി​ ക​ർ​ശ​ന​മാ​ക്കാ​ൻ പൂ​ക്കോ​ട്ടും​പാ​ടം പോ​ലീ​സി​നെ​യും ഐ​ടി​ഡി​പി ഉ​ദ്യോ​ഗ​സ്ഥ​രെ​യും ചു​മ​ത​ല​പ്പെ​ടു​ത്തി.

സ​ബ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ഡോ.​ജെ.​ഒ.​അ​രു​ണ്‍, ദാ​രി​ദ്ര്യല​ഘൂ​ക​ര​ണ​വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ പ്രീ​തി മേ​നോ​ൻ, നി​ല​ന്പൂ​ർ സൗ​ത്ത് ഡി​എ​ഫ്ഒ സ​ജി​കു​മാ​ർ, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ടി.​ശ്രീ​കു​മാ​ർ, നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, അ​മ​ര​ന്പ​ലം ഗ്രാ​മ​പ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മ​നീ​ഷ ക​ട​വ​ത്ത് എ​ന്നി​വ​രും ക​ള​ക്ട​റോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.