യോ​ഗം വി​ളി​ക്കാ​ൻ സെ​ക്ര​ട്ട​റി​ക്ക് ക​ത്തു ന​ൽ​കി
Friday, December 6, 2019 12:37 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ അ​ടി​യ​ന്തി​ര ഭ​ര​ണ​സ​മി​തി യോ​ഗം വി​ളി​ക്കാ​ൻ ക​ത്ത് ന​ൽ​കി. ഇ-​ടെ​ൻ​ഡ​ർ ന​ട​പ​ടി​ക്ര​മം മ​റി​ക​ട​ന്ന് സ്വ​ന്തം താ​ത്പ​ര്യ​ത്തി​ന,് കൂ​ടു​ത​ൽ തു​ക ക്വാ​ട്ട് ചെ​യ്ത വ്യ​ക്തി​ക്ക് പ്ര​വൃ​ത്തി ന​ട​ത്താ​ൻ മു​ൻ​കൂ​ർ അ​നു​മ​തി ന​ൽ​കി​യ ന​ട​പ​ടി​ക്കെ​തി​രെ അ​ടി​യ​ന്തി​ര കൗ​ണ്‍​സി​ൽ വി​ളി​ച്ചു ചേ​ർ​ത്ത് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കി
യ​ത്. ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ട​ത്തി​ലെ കൗ​ണ്‍​സി​ൽ യോ​ഗം ന​ട​ക്കു​ന്ന മു​റി​യു​ടെ ഫ​ർ​ണി​ഷിം​ഗി​ന് ടെ​ൻ​ഡ​ർ തീ​രു​മാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത് അ​ഴി​മ​തി​യാ​ണെ​ന്ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പി​ച്ചി​രു​ന്നു.

വൈ​ദ്യു​തി മു​ട​ങ്ങും

എ​ട​ക്ക​ര: വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8:30 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി വ​രെ കോ​റി​പ്പ​ടി, മു​രി​ങ്ങ​മു​ണ്ട, പാ​പ്പ​ച്ച​ൻ​പ​ടി ഭാ​ഗ​ങ്ങ​ളി​ൽ വൈ​ദ്യു​തി മു​ട​ങ്ങും.