ലൈ​ഫ് മി​ഷ​ൻ: മേ​ഖ​ലാ​ത​ല യോ​ഗം
Saturday, December 7, 2019 12:32 AM IST
മ​ല​പ്പു​റം: ലൈ​ഫ് മി​ഷ​ൻ പ​ദ്ധ​തി പ്ര​കാ​രം ഭ​വ​ന നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ സം​ഗ​മ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മേ​ഖ​ലാ​ത​ല യോ​ഗം ഒ​ന്പ​തി​നു രാ​വി​ലെ 11ന് ​എ​റ​ണാ​കു​ളം ക​ള​ക്ട​റേ​റ്റ് സ​മ്മേ​ള​ന ഹാ​ളി​ൽ ചേ​രും.

നി​ല​ന്പൂ​ർ ഐ​ടി​ഐ
ഹോ​സ്റ്റ​ൽ ഉ​ദ്ഘാ​ട​നം ഇ​ന്ന്

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ഐ​ടി​ഐ​യി​ലെ ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ഹോ​സ്റ്റ​ലു​ക​ളു​ടെ ഉ​ദ്ഘാ​ട​നം തൊ​ഴി​ൽ നൈ​പു​ണ്യ വ​കു​പ്പ് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ൻ ഇ​ന്നു നി​ർ​വ​ഹി​ക്കും. നി​ല​ന്പൂ​ർ ഐ​ടി​ഐ പ​രി​സ​ര​ത്ത് രാ​വി​ലെ 11ന് ​ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പി.​വി അ​ൻ​വ​ർ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം​പി വി​ശി​ഷ്ടാ​തി​ഥി​യാ​യി​രി​ക്കും.3.69 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ങ്ങ​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ 50 പേ​ർ​ക്കും പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഹോ​സ്റ്റ​ലി​ൽ 17 പേ​ർ​ക്കും താ​മ​സി​ച്ചു പ​ഠി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്. 2013ലാ​ണ് ഹോ​സ്റ്റ​ൽ കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്.