എ​ട​പ്പാ​ളി​ൽ സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യം നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ൽ
Saturday, December 7, 2019 12:32 AM IST
എ​ട​പ്പാ​ൾ: എ​ട​പ്പാ​ൾ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ നി​ർ​മി​ക്കു​ന്ന സി​ന്ത​റ്റി​ക് സ്റ്റേ​ഡി​യ​ത്തി​ന്‍റെ നി​ർ​മാ​ണം അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണെ​ന്ന് മ​ന്ത്രി കെ.​ടി ജ​ലീ​ൽ അ​റി​യി​ച്ചു. സ്റ്റേ​ഡി​യ​ത്തി​ന്‍റെ 70 ശ​ത​മാ​ന​ത്തോ​ളം പ​ണി പൂ​ർ​ത്തി​യാ​യി. കി​ഫ്ബി യി​ൽ 6.82 കോ​ടി ചെ​ല​വ​ഴി​ച്ചാ​ണ് പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണം. ഹൈ​സ്കൂ​ൾ മൈ​താ​നം സ്ഥി​തി ചെ​യ്യു​ന്ന 5.87 ഏ​ക്ക​ർ ഭൂ​മി​യി​ലാ​ണ് സ്റ്റേ​ഡി​യം നി​ർ​മി​ക്കു​ന്ന​ത്. കി​റ്റ്കോ​യു​ടെ മാ​ർ​ഗ നി​ർ​ദേ​ശ പ്ര​കാ​രം കോ​യ​ന്പ​ത്തൂ​രി​ലു​ള്ള വീ​ൽ​സ് എ​ൻ​ജി​നീ​യ​റിം​ഗ് ക​ന്പ​നി​യാ​ണ് നി​ർ​മി​ക്കു​ന്ന​ത്.
സ്റ്റേ​ഡി​യ​ത്തി​ൽ 106 മീ​റ്റ​ർ നീ​ള​വും 68 മീ​റ്റ​ർ വീ​തി​യു​മു​ള്ള പ​ച്ച​പു​ത​ച്ച സ്വാ​ഭാ​വി​ക പ്ര​ത​ല​ത്തോ​ടെ​യു​ള്ള ഫു​ട്ബോ​ൾ മൈ​താ​ന​വും 100 മീ​റ്റ​ർ ട്രാ​ക്കും നാ​ല് ഇ​ൻ​ഡോ​ർ ബാ​ഡ്മി​ന്‍റ​ണ്‍ കോ​ർ​ട്ടു​ക​ളും ഡ്ര​സിം​ഗ് മു​റി, മീ​ഡി​യ റൂം, ​മെ​ഡി​ക്ക​ൽ റൂ​മ​ട​ക്ക​മു​ള്ള അ​മി​നി​റ്റി സെ​ന്‍റ​ർ എ​ന്നി​വ​യും ഉ​ണ്ടാ​കും. സ്റ്റേ​ഡി​യ​ത്തി​ന്‍റെ തെ​ക്കു​വ​ശ​ത്തു​ള്ള 200 മീ​റ്റ​ർ പാ​ത​യും ഇ​തോ​ടൊ​പ്പം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യും. മൈ​താ​നം പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കു കൂ​ടി ഉ​പ​കാ​ര​പ്ര​ദ​മാ​ക്കാ​നാ​യി പ്രാ​ദേ​ശി​ക ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കും.