യൂ​ത്ത് ലീ​ഗ് സ​മ്മേ​ള​നം ഇ​ന്നു മു​ത​ൽ
Friday, December 13, 2019 12:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നേ​രി​നാ​യി സം​ഘ​ടി​ക്കു​ക, നീ​തി​ക്കാ​യി പോ​രാ​ടു​ക എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ലം മു​സ്്ലിം യൂ​ത്ത്ലീ​ഗ് സ​മ്മേ​ള​ന​ത്തി​നു ഇ​ന്നു തു​ട​ക്ക​മാ​കും. വൈ​കീ​ട്ട് 6.30ന് ​വാ​വാ​സ് മാ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​ന​ത്തോ​ടെ​യാ​ണ് തു​ട​ക്കം. സം​സ്ഥാ​ന മു​സ്്ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​പി.​എ മ​ജീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്യും. മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ന​ഹാ​സ് പാ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. സി. ​ഹം​സ, ഉ​സ്മാ​ൻ താ​മ​ര​ത്ത് എ​ന്നി​വ​ർ ക്ലാ​സെ​ടു​ക്കും. ജി​ല്ലാ, സം​സ്ഥാ​ന മു​സ്്ലിം യൂ​ത്ത് ലീ​ഗ് ഭാ​ര​വാ​ഹി​ക​ൾ പ​ങ്കെ​ടു​ക്കും. ര​ണ്ടാം ദി​ന​ത്തി​ൽ മെ​ഹ​ന്തി ഫെ​സ്റ്റ്, യു​വ​തി സം​ഗ​മം എ​ന്നി​വ ന​ട​ക്കും. 15, 16 തി​യ​തി​ക​ളി​ൽ ന​ട​ക്കേ​ണ്ട സ​മ്മേ​ള​ന പ​രി​പാ​ടി​ക​ൾ സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഡെ ​നൈ​റ്റ് ജാ​ഥ ന​ട​ക്കു​ന്ന​തി​നാ​ൽ പി​ന്നീ​ട് സം​ഘ​ട​പ്പി​ക്കും.