ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ചു
Saturday, December 14, 2019 12:09 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. ന​ഗ​ര​സ​ഭ​യു​ടെ പു​തി​യ കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ൽ അ​ഴി​മ​തി​ആ​രോ​പി​ച്ചാ​ണ് അ​ഞ്ചം​ഗ​ങ്ങ​ൾ ന​ഗ​ര​സ​ഭ​ക്ക് മു​ന്നി​ൽ കു​ത്തി​യി​രു​ന്നു സ​മ​രം ന​ട​ത്തി​യ​ത്.
പു​തി​യ കെ​ട്ടി​ട​ത്തി​ലെ കൗ​ണ്‍​സി​ൽ ഹാ​ളി​ന്‍റെ ഫ​ർ​ണീ​ച്ച​ർ സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള ടെ​ൻ​ഡ​ർ പൂ​ർ​ത്തി​യാ​കു​ന്ന​തി​നു മു​ന്പുതു​ട​ങ്ങി​യ​ത് ത​ങ്ങ​ൾ​ക്ക് താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്കു പ്ര​വൃ​ത്തി ന​ൽ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണെ​ന്നു അം​ഗ​ങ്ങ​ൾ ആ​രോ​പി​ച്ചു.
മു​ൻ എം​എ​ൽ​എ വി. ​ശ​ശി​കു​മാ​ർ ഉ​ദ​ഘ്ാ​ട​നം ചെ​യ്തു. എ​ൻ. വേ​ലു​ക്കു​ട്ടി, അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.