ദക്ഷിണ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ അ​ങ്ങാ​ടി​പ്പു​റം സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശി​ച്ചു
Saturday, December 14, 2019 12:11 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ ന​വീ​ക​രി​ച്ച കെ​ട്ടി​ട​വും പു​തു​താ​യി ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും സ​തേ​ണ്‍ റെ​യി​ൽ​വേ ജ​ന​റ​ൽ മാ​നേ​ജ​ർ ജോ​ണ്‍ തോ​മ​സ് പ​രി​ശോ​ധ​ിച്ചു. ദ​ക്ഷി​ണ റ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ മാ​നേ​ജ​ർ പ്ര​താ​പ് സിം​ഗ് ഷ​മി, പ്രി​ൻ​സി​പ്പ​ൽ ചീ​ഫ് ക​മേ​ഴ്ഷ്യ​ൽ മാ​നേ​ജ​ർ പ്രി​യം​വ​ദ വി​ശ്വ​നാ​ഥ​ൻ, ചീ​ഫ് പ്രി​ൻ​സി​പ്പ​ൽ ഓ​പ്പ​റേ​ഷ​ൻ മാ​നേ​ജ​ർ നീ​നു ല​റ്റ​യ​ർ, ഡി​ഐ​ജി ചീ​ഫ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​രു​ൾ ജോ​തി,. ക​മ്മീ​ഷ​ണ​ർ മ​നോ​ജ് കു​മാ​ർ തു​ട​ങ്ങി​യ​വ​രും അ​നു​ഗ​മി​ച്ചു. ഷൊ​ർ​ണൂ​ർ -നി​ല​ന്പൂ​ർ റെ​യി​ൽ പാ​ത​യി​ലെ ഏ​റ്റ​വും വ​ലി​യ സ്റ്റേ​ഷ​നാ​യി മാ​റി​ക്ക​ഴി​ഞ്ഞ അ​ങ്ങാ​ടി​പ്പു​റം റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ. ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളെ​ല്ലാം അ​ദ്ദേ​ഹം നോ​ക്കി ക​ണ്ടു. ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ യാ​ത്ര​ക്കാ​ർ​ക്കാ​യി ഒ​ട്ടേ​റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളാ​ണ് സ്റ്റേ​ഷ​നി​ൽ ന​ട​ന്ന​ത്. രാ​വി​ലെ പൊ​ള്ളാ​ച്ചി സ്റ്റേ​ഷ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നു ശേ​ഷം പാ​ല​ക്കാ​ട് ജം​ഗ്ഷ​ൻ, ഷൊ​ർ​ണൂ​ർ സ്റ്റേ​ഷ​നു​ക​ളി​ലെ ഇ​ൻ​സ്പെ​ക്ഷ​ൻ ക​ഴി​ഞ്ഞാ​ണ് അ​ദ്ദേ​ഹം അ​ങ്ങാ​ടി​പ്പു​റ​ത്തെ​ത്തി​യ​ത്. പി​ന്നീ​ട് നി​ല​ന്പൂ​രി​ലേ​ക്കു തി​രി​ച്ചു. ഒ​ട്ടേ​റെ പേ​ർ നി​വേ​ദ​നം ന​ൽ​കി. ഇ​തി​നി​ടെ നി​ല​ന്പൂ​രി​ൽ നി​ന്നു 3.40നു ​അ​ങ്ങാ​ടി​പ്പു​റ​ത്തെ​ത്തി​യ ഷൊ​ർ​ണൂ​ർ പാ​സ​ഞ്ച​ർ ട്രെ​യി​ൻ അ​ര​മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് യാ​ത്ര തി​രി​ച്ച​ത്.