പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം ന​ട​ത്തി
Sunday, December 15, 2019 12:23 AM IST
നി​ല​ന്പൂ​ർ: മി​ന​ർ​വ കോ​ള​ജ് പ്രീ​ഡി​ഗ്രി 1993-95 ബാ​ച്ച് ഹ്യു​മാ​നി​റ്റീ​സ് വി​ഭാ​ഗം വി​ദ്യാ​ർ​ഥി​ക​ൾ 24 വ​ർ​ഷ​ത്തി​ന് ശേ​ഷം പ​ഴ​യ കാന്പസി​ൽ ഒ​ത്തു​കൂ​ടി. ഇ​ത​ളു​ക​ൾ എ​ന്ന് പേ​രി​ട്ട പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം മി​ന​ർ​വ കോ​ള​ജ് ക്യാം​പ​സി​ൽ പ്രി​ൻ​സി​പ്പ​ൽ പി.​വി.​സോ​മ​ർ​വെ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. എം.​ബാ​ബു, ടി.​സാ​വി​ത്രി, സി.​ടി. മു​ജീ​ബ് റ​ഹ്മാ​ൻ, പി.​റു​ഖി​യ ബ​ക്ക​ർ, പി.​സ​ക്കീ​ർ ഹു​സൈ​ൻ, എ​ൻ. സ​ന്തോ​ഷ്, എ.​സു​നി​യ തു​ട​ങ്ങി​യ​വ​ർ പ്രസംഗിച്ചു. അ​ധ്യാ​പ​ക​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. അ​നു​ഭ​വ​ങ്ങ​ൾ പ​ങ്കു​വെ​ക്ക​ലും ക​ലാ​വി​രു​ന്നും അ​ര​ങ്ങേ​റി.

ഏ​ക​ദി​ന പ​ഠ​ന​ശി​ബി​രം

മ​ല​പ്പു​റം: റോ​ഡ് ആ​ക്സി​ഡ​ന്‍റ് ആ​ക്ഷ​ൻ ഫോ​റം ജി​ല്ലാ ഭാ​ര​വാ​ഹി​ക​ൾ​ക്കും പ​ത്ത് മേ​ഖ​ല ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ​ക്കു​മാ​യി മ​ല​പ്പു​റം ബാ​ങ്ക് എം​പ്ലോ​യീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച റോ​ഡു​സു​ര​ക്ഷ ഏ​ക​ദി​ന പ​ഠ​ന ശി​ബി​രം റാ​ഫ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ.എം.​അ​ബ്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു. റാ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബി​.കെ.​സൈ​യ്ദ് അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. മു​ഖ്യ​ര​ക്ഷാ​ധി​കാ​രി പാ​ലോ​ളി അ​ബ്ദു റ​ഹി​മാ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​ടി.​തെ​യ്യാ​ല, വി​ജ​യ​ൻ കൊ​ള​ത്താ​യി, നൗ​ഷാ​ദ് മാ​ന്പ്ര, റ​ഹീം മ​ച്ചി​ഞ്ചേ​രി, സാ​ബി​റ ചേ​ളാ​രി, കാ​ഥി​ക​ൻ തൃ​ക്കു​ളം കൃ​ഷ്ണ​ൻ​കു​ട്ടി,തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഡോ.​വി​ന്ന​ർ ഷെ​രീ​ഫ് ന​ന്ദി പ​റ​ഞ്ഞു.