മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ജി​ല്ല​യി​ൽ
Thursday, January 16, 2020 12:12 AM IST
കോ​ട്ട​യ്ക്ക​ൽ: കോ​ട്ട​യ്ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ലാ സ്ഥാ​പ​ക​ൻ വൈ​ദ്യ​ര​ത്നം പി.​എ​സ് വാ​രി​യ​രു​ടെ നൂ​റ്റി അ​ന്പ​താം ജ​ൻ​മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ദ്ദേ​ഹ​ത്തെ ആ​ദ​രി​ക്കാ​നും സ്മ​രി​ക്കാ​നും ന​ട​ത്തി​വ​രാ​റു​ള്ള സ്ഥാ​പ​ക​ദി​നാ​ഘോ​ഷം ഇ​ന്നു ന​ട​ക്കും. സ്ഥാ​പ​ക​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.
കോ​ട്ട​യ്ക്ക​ൽ കൈ​ലാ​സ​മ​ന്ദി​ര പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ കൃ​ഷി​വ​കു​പ്പ് മ​ന്ത്രി വി.​എ​സ് സു​നി​ൽ കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. കെ.​കെ.ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജ​ന​പ്ര​തി​നി​ധി​ക​ൾ, ആ​ര്യ​വൈ​ദ്യ​ശാ​ല പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.