ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡി​ന്‍റെ ഇ​രു​വ​ശ​വും പാ​ർ​ക്കിം​ഗ്
Thursday, January 16, 2020 12:12 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും പാ​ർ​ക്കിം​ഗ് കേ​ന്ദ്ര​മാ​ക്കി വാ​ഹ​ന ഉ​ട​മ​ക​ൾ. ര​ണ്ട് ഭാ​ഗ​വും ഓ​ട്ടോ​റി​ക്ഷ​ക​ളും ച​ര​ക്ക് വാ​ഹ​ന​ങ്ങ​ളും കൈ​യ​ട​ക്കി​യ​തോ​ടെ പൊ​തു​വേ വീ​തി കു​റ​ഞ്ഞ റോ​ഡി​ൽ ആം​ബു​ല​ൻ​സു​ക​ൾ​ക്ക് പോ​ലും പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് പു​റ​മെ ഐ​ടി​ഡി​പി ഓ​ഫീ​സ്, സി​പി​എം, കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സു​ക​ളി​ലേ​ക്കും മ​റ്റും പോ​കു​ന്ന റോ​ഡു കൂ​ടി​യാ​ണി​ത്.
റോ​ഡി​ന്‍റെ ഇ​രു​വ​ശ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ൾ കൈ​യ​ട​ക്കി​യ​തോ​ടെ എ​തി​ർ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ കാ​ണാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ അ​പ​ക​ട സാ​ധ്യ​ത വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.

ലാ​ബ് ടെ​ക്നീ​ഷൻ ഒ​ഴി​വ്

മ​ല​പ്പു​റം: കോ​ട്ട​ക്ക​ൽ സ​ർ​ക്കാ​ർ ആ​യൂ​ർ​വേ​ദ മാ​ന​സി​കാ​രോ​ഗ്യ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ലാ​ബ് ടെ​ക്നീ​ഷ​നെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ഡി​എം​എ​ൽ​ടി​യോ ഉ​യ​ർ​ന്ന യോ​ഗ്യ​ത​യോ ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളു​ടെ അ​സ്സ​ലും പ​ക​ർ​പ്പും ബ​യോ​ഡാ​റ്റ​യും സ​ഹി​തം ഇ​ന്ന് രാ​വി​ലെ 11ന് ​ഓ​ഫീ​സി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. ഫോ​ണ്‍-04832642285.