കി​ഡ്സ് ഫെ​സ്റ്റ്
Thursday, January 16, 2020 12:14 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം സെ​ൻ​ട്ര​ൽ സ​ഹോ​ദ​യ​യും ജി​ല്ലാ സി​ബി​എ​സ്ഇ മാ​നേ​ജ്മെ​ന്‍റ് അ​സോ​സി​യേ​ഷ​നും ചേ​ർ​ന്ന് സി​ബി​എ​സ്ഇ കി​ഡ്സ് ഫെ​സ്റ്റ്പാ​പ്പി​ലി​യോ​ണ്‍ -2020 17,18 തീ​യ​തി​ക​ളി​ൽ മോ​ങ്ങം ലി​റ്റി​ൽ ഇ​ന്ത്യ പ​ബ്ലി​ക് സ്കൂ​ളി​ൽ ന​ട​ത്തു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 17ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ന പു​ൽ​പ്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
15 സ്കൂ​ളു​ക​ളി​ലെ എ​ൽ​കെ​ജി മു​ത​ൽ ര​ണ്ടാം ക്ലാ​സു വ​രെ​യു​ള്ള 2000 വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. സം​ഘ​നൃ​ത്തം, ഒ​പ്പ​ന, സം​ഘ​ഗാ​നം തു​ട​ങ്ങി 20 ഓ​ളം ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. പി ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ കാ​പ്പ​ൻ ജ​ബ്ബാ​ർ, റ​സീ​ന ല​ത്തീ​ഫ്, മ​സ്ന അ​മാ​ൻ, ശ്രീ​ജ പ്ര​ദീ​പ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

റോ​ഡ് സു​ര​ക്ഷാ​വാ​രാ​ച​ര​ണം

മ​ല​പ്പു​റം: റോ​ഡ് സു​ര​ക്ഷാ വാ​രാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് നാ​റ്റ്പാ​ക്കും കേ​ര​ള റോ​ഡ് സു​ര​ക്ഷ അ​ഥോ​റി​റ്റി​യും സം​യു​ക്ത​മാ​യി മ​ല​പ്പു​റ​ത്ത് സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.
റോ​ഡ് സേ​ഫ്റ്റി ഫോ​ർ പ്രാ​ക്ടീ​ഷ​നേ​ഴ്സ് എ​ന്ന പേ​രി​ൽ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്കാ​യാ​യി​രു​ന്നു സെ​മി​നാ​ർ ന​ട​ത്തി​യ​ത്. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു.അ​ബ്ദു​ൾ​ക​രീം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
പു​തി​യ റോ​ഡു​ക​ൾ നി​ർ​മി​ക്കു​ന്പോ​ൾ ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യു​ള്ള ആ​സൂ​ത്ര​ണം അ​നി​വാ​ര്യ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
റോ​ഡ് സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​ങ്കേ​തി​ക​ത​ല​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ദേ​ശീ​യ​പാ​ത വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ൽ വി​ശ​ദീ​ക​രി​ച്ചു. നാ​റ്റ്പാ​ക്കി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ആ​ഞ്ജ​നേ​യ​ലു, വി.​എ​സ്.സ​ഞ്ജ​യ​കു​മാ​ർ, എ​ബി​ൻ​സാം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു.