ശി​ശു​മ​ര​ണ​നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​ഞ്ഞു: മ​ന്ത്രി കെ.​കെ. ശൈ​ല​ജ
Friday, January 17, 2020 12:31 AM IST
മാ​ന​ന്ത​വാ​ടി: സം​സ്ഥാ​ന​ത്ത് ശി​ശു​മ​ര​ണ നി​ര​ക്ക് ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​ൻ ക​ഴി​ഞ്ഞ​ത് ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ ക​രു​ത്തു​റ്റ സം​ഭാ​വ​ന​യാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ പ​റ​ഞ്ഞു. വയനാട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ സ്പെ​ഷ​ൽ ന്യൂ ​ബോ​ണ്‍ കെ​യ​ർ യൂ​ണി​റ്റ്, വി​ശ്ര​മ മ​ന്ദി​രം, കാ​ത്ത്‌ലാ​ബി​ന്‍റെ നി​ർ​മാ​ണം എ​ന്നി​വ ഉ​ദ്ഘാ​ട​നം ചെ​യ്യുക​യാ​യി​രു​ന്നു അ​വ​ർ. വ​യ​നാ​ട്ടി​ലെ ശി​ശു​മ​ര​ണ നി​ര​ക്ക് 12ൽ ​നി​ന്നും ഏ​ഴാ​യി കു​റ​യ്ക്കാ​ൻ സാ​ധി​ച്ചു. ആ​രോ​ഗ്യ​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് ഇ​ത് ചൂ​ണ്ടി​കാ​ണി​ക്കു​ന്ന​ത്.
മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ല​ഭ്യ​മാ​കു​ന്ന അ​തേ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളാ​ണ് പു​തി​യ​താ​യു​ള്ള സ്പെ​ഷ​ൽ ന്യൂ ​ബോ​ണ്‍ കെ​യ​ർ യൂ​ണി​റ്റി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. വെ​ന്‍റി​ലേ​റ്റ​ർ ഒ​ഴി​കെ​യു​ള്ള എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ​യു​ണ്ട്. കു​ട്ടി​ക​ൾ​ക്കു​ണ്ടാ​കു​ന്ന സെ​പ്റ്റി​ഫി​മി​യ, മ​ഞ്ഞ​പ്പി​ത്തം എ​ന്നി​വ​ക്കൊ​ക്കെ ഇ​വി​ടെ നി​ന്ന് വി​ദ​ഗ്ധ ചി​കി​ൽ​സ ന​ൽ​കാ​നാ​വും. പ്രാ​യം തി​ക​യാ​തെ ഉ​ണ്ടാ​വു​ന്ന കു​ട്ടി​ക​ൾ​ക്കു​ള്ള തീ​വ്ര​പ​രി​ച​ര​ണം സി​പാ​പ് മെ​ഷീ​നി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ല​ഭ്യ​മാ​കും. മാ​സ​ത്തി​ൽ 250 ലേ​റെ കു​ട്ടി​ക​ൾ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ജ​നി​ക്കു​ന്നു​ണ്ട്. പ്ര​ത്യേ​ക ചി​കി​ത്സാ പ​രി​ച​ര​ണ​ത്തി​നാ​യി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​ണ് പ​തി​വ്. ഇ​നി മു​ത​ൽ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ​ത്ത​ന്നെ ല​ഭ്യ​മാ​വും. രോ​ഗി​ക​ളു​ടെ കൂ​ട്ടി​രി​പ്പു​ക്കാ​ർ​ക്ക് രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ല. അ​തി​നു​ള്ള സൗ​ക​ര്യ​ങ്ങ​ൾ ഇ​നി മു​ത​ൽ ല​ഭി​ച്ചു തു​ട​ങ്ങും. കാ​ത്ത് ലാ​ബ് പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ മെ​ച്ച​പ്പെ​ട്ട ചി​കി​ത്സ ല​ഭ്യ​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
കെ.​കെ. രാ​കേ​ഷ് എം​പി​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും 50 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് വി​ശ്ര​മ മ​ന്ദി​ര​വും ആ​ർ​ദ്രം പ​ദ്ധ​തി​യി​ൽ 20 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി​യു​മാ​ണ് സ്പെ​ഷ​ൽ ന്യൂ ​ബോ​ണ്‍ കെ​യ​ർ യൂ​ണി​റ്റ് നി​ർ​മ്മി​ച്ച​ത്.
എ​ട്ട് കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചാ​ണ് കാ​ത്ത്‌ലാ​ബ് നി​ർ​മി​ക്കു​ന്ന​ത്. ആ​റ് മാ​സ​ത്തി​ന​കം നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ വി.​ആ​ർ. പ്ര​വീ​ജ്, ഡി​എം​ഒ ആ​ർ. രേ​ണു​ക, ഡി​പി​എം ഡോ.​ബി. അ​ഭി​ലാ​ഷ്, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് കെ.​എം. നൂ​ന മ​ർ​ജ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ ബാ​ബു, ക​ണ്‍​സ​ൾ​ട്ട​ന്‍റ് പീ​ഡി​യാ​ട്രി​ക്സ് ഡോ.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ മോ​ട്ടോ​റൈ​സ്ഡ് വീ​ൽ ചെ​യ​ർ സ​മ​ർ​പ്പ​ണം ആ​രോ​ഗ്യ മ​ന്ത്രി ഷി​ബി​ന ബേ​ഗൂ​രി​നു ന​ൽ​കി.