15000 വീ​ടു​ക​ളി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ സ​ന്ദേ​ശ​മെ​ത്തി​ച്ചു
Saturday, January 18, 2020 12:56 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പാ​ലി​യേ​റ്റീ​വ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു സാ​ന്ത്വ​ന സ​ന്ദേ​ശ​വാ​രാ​ച​ര​ണ​ത്തി​ൽ തി​രൂ​ർ​ക്കാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ങ്ങാ​ടി​പ്പു​റം പാ​ലി​യേ​റ്റീ​വ് കെ​യ​ർ സൊ​സൈ​റ്റി 15000 വീ​ടു​ക​ളി​ൽ സാ​ന്ത്വ​ന പ​രി​ച​ര​ണ സ​ന്ദേ​ശ​മെ​ത്തിച്ചു. ​കാ​ന്പ​യി​ന്‍റെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഹൗ​സ് കാ​ന്പ​യി​നി​ൽ 450 വി​ദ്യാ​ർ​ഥി​ക​ളും സാ​മൂ​ഹ്യ,സാം​സ്കാ​രി​ക,ക​ലാ,കാ​യി​ക,രാ​ഷ്ട്രീ​യ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ത്തു. എ​ൻ​എ​സ്എ​സ്, ജൂ​ണി​യ​ർ റെ​ഡ് ക്രോ​സ്, സ്കൗ​ട്ട്, തു​ട​ങ്ങി​യ വി​ദ്യാ​ർ​ഥി സം​ഘ​ട​നാ വോ​ള​ണ്ടി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.

തി​രൂ​ർ​ക്കാ​ട് ടൗ​ണി​ൽ ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ളും മ​ഹ​ല്ലു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് ശേ​ഖ​രി​ച്ച സം​ഭാ​വ​ന​ക​ൾ പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി​ക്ക് കൈ​മാ​റി. തി​രൂ​ർ​ക്കാ​ട് വി​ക്ട​റി ക്ല​ബ് 35000 രൂ​പ​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ളും തി​രൂ​ർ​ക്കാ​ട് എ​എം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ 90,000 രൂ​പ​യും ന​ൽ​കി.

പാ​ലി​യേ​റ്റീ​വ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ്് ഉ​മ്മ​ർ അ​റ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ കോ​റാ​ട​ൻ റം​ല, കെ.​ടി.നൗ​ഷാ​ദ​ലി, മാ​ന്തോ​ണി ഷൗ​ക്ക​ത്ത്, ഡോ. ​ഹാ​രി​സ് ചോ​ല​ക്ക​ൽ, തോ​ടേ​ങ്ങ​ൽ നൗ​ഷാ​ദ്, കെ.എം.​അ​ബ്ദു​ൾ ല​ത്തീ​ഫ്, തോ​ണി​ക്ക​ര ഉ​മ​ർ മൗ​ല​വി, മാ​രാ​ത്തൊ​ടി ജ​ബ്ബാ​ർ, പി.​പ്ര​കാ​ശ്, കെ.​ടി. മു​ഹ​മ്മ​ദ് ഹ​നീ​ഫ, എ.​വി. റ​ഷീ​ദ്, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഷം​സാ​ദ് ബീ​ഗം, കൈ​പ്പു​ള്ളി ഫൈ​സ​ൽ, പി. ​റാ​ബി​യ, ഇ.​സൈ​നു​ദീ​ൻ, കെ.​എം.​ബ​ഷീ​ർ, സി.​എ​ച്ച്. ഉ​മ​ർ, സി.​എ​ച്ച്. ഫാ​റൂ​ഖ് തു​ട​ങ്ങി​യ വോ​ള​ണ്ടി​യ​ർ​മാ​ർ നേ​തൃ​ത്വം ന​ൽ​കി.