പ​ൾ​സ് പോ​ളി​യോ: 3797 ബൂ​ത്തു​ക​ൾ സ​ജ്ജം
Saturday, January 18, 2020 12:56 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ നാ​ളെ ന​ട​ക്കു​ന്ന പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. അ​ഞ്ച് വ​യ​സി​നു താ​ഴെ​യു​ള്ള ജി​ല്ല​യി​ലെ 450415 കു​ട്ടി​ക​ൾ​ക്കു പോ​ളി​യോ തു​ള്ളി​മ​രു​ന്നു ന​ൽ​കും. ഇ​തി​നാ​യി 3,797 ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു പു​റ​മെ പ​രി​ശീ​ല​നം ല​ഭി​ച്ച 7,594 വോ​ള​ണ്ടി​യ​ർ​മാ​രും ബൂ​ത്തു​ക​ളി​ൽ സേ​വ​നം ന​ൽ​കും.
മേ​ൽ​നോ​ട്ട​ത്തി​നാ​യി 433 സൂ​പ്പ​ർ​വൈ​സ​ർ​മാ​രും ഉ​ണ്ടാ​കും. ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ കു​ടാ​തെ അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​ളി​യോ മ​രു​ന്നു ന​ൽ​കും.
ഇ​തി​നാ​യി 79 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളും, 75 മൊ​ബൈ​ൽ ബൂ​ത്തു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നാ​ളെ തു​ള്ളി​മ​രു​ന്ന് ല​ഭി​ക്കാ​ത്ത കു​ട്ടി​ക​ൾ​ക്കു 20, 21 എ​ന്നി തി​യ​തി​ക​ളി​ൽ വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ട് സ​ന്ദ​ർ​ശ​നം ന​ട​ത്തി തു​ള്ളി​മ​രു​ന്നു ന​ൽ​കു​മെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു.