ഭ​ര​ണ​ഘ​ട​നാ ആ​മു​ഖ ക​ല​ണ്ട​ർ പ്ര​കാ​ശ​നം
Monday, January 20, 2020 12:22 AM IST
നി​ല​ന്പൂ​ർ: ജ​നു​വ​രി 26ന് ​ന​ട​ത്തു​ന്ന മ​നു​ഷ്യ​മ​ഹാ​ശൃം​ഖ​ല​യു​ടെ പ്ര​ചാ​ര​ണാ​ർ​ത്ഥം പ്ര​വാ​സി സം​ഘം നി​ല​ന്പൂ​ർ ഏ​രി​യാ ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ഭ​ര​ണ​ഘ​ട​ന ആ​മു​ഖ​പ​തി​പ്പ് പ്ര​കാ​ശ​നം ചെ​യ്തു. എ​ല്ലാ വീ​ടു​ക​ളി​ലും സ്ഥാ​പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ര​ണ​ഘ​ട​ന ആ​മു​ഖ ക​ല​ണ്ട​ർ പ്ര​കാ​ശ​നം സി​ഐ​ടി​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ശ​ശി​കു​മാ​റി​ൽ നി​ന്ന് ലോ​ക് താ​ന്ത്രി​ക് ജ​ന​ത​ദാ​ൾ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പ്ര​ഫ.​അ​ബ്ര​ഹാം പി. ​മാ​ത്യു ഏ​റ്റു​വാ​ങ്ങി.
ച​ട​ങ്ങി​ൽ ഇ.​പ​ത്മാ​ക്ഷ​ൻ, ജോ​ർ​ജ് കെ.​ആ​ന്‍റ​ണി, ഫി​റോ​സ് മ​ദാ​രി, വി.​ശ്രീ​ധ​ര​ൻ, ദേ​വാ​ന​ന്ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം

എ​ട​ക്ക​ര: ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ള​ക്കു​ന്ന് വാ​ർ​ഡി​ൽ നാ​ല് സെ​ന്‍റ് കോ​ള​നി​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ൽ നി​ന്നും അ​നു​വ​ദി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ ഭ​വ​ന സു​ര​ക്ഷ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​പി.​ഉ​ണ്ണി​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ സി.​കെ.​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ ഷേ​ർ​ളി വ​ർ​ഗീ​സ്, ബ്ലോ​ക്ക് സ്ഥി​ര​സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​ടി.​കു​ഞ്ഞാ​ൻ, യു.​മൂ​സ്സ, പ​റ​ന്പി​ൽ ബാ​വ, പ​റാ​ട്ടി കു​ഞ്ഞാ​ൻ, കെ.​ബാ​ല​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.