കൃ​ഷി രാ​ഷ്ട്രീ​യ​മാ​ക്കി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം
Tuesday, January 21, 2020 12:29 AM IST
നി​ല​ന്പൂ​ർ: രാ​ഷ്ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ട​യി​ലും കൃ​ഷി​യി​ൽ സ​ജീ​വ​മാ​ണ് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡാ​യ വാ​ളം​തോ​ടി​ന്‍റെ ജ​ന​പ്ര​തി​നി​ധി അ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ. പ്ല​സ്ടു പ​ഠ​ന​ത്തി​ന് ശേ​ഷം മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം കൃ​ഷി​യി​ലേ​ക്കി​റ​ങ്ങി​യ അ​നീ​ഷ് ക​ഴി​ഞ്ഞ 15 വ​ർ​ഷ​മാ​യി കൃ​ഷി​യി​ലൂ​ടെ​യാ​ണ് ജീ​വി​തം മു​ന്നോ​ട്ടു കൊ​ണ്ടു പോ​കു​ന്ന​ത്. ര​ണ്ടു സ്ഥ​ല​ങ്ങ​ളി​ലാ​യി പാ​ട്ട​ത്തി​നെ​ടു​ത്ത സ്ഥ​ല​ത്ത് 10,000 നേ​ന്ത്ര വാ​ഴ​ക​ളാ​ണു​ള്ള​ത്. ചെ​റി​യ തോ​തി​ൽ ഈ ​വ​ർ​ഷ​ത്തെ വി​ള​വെ​ടു​പ്പ് തു​ട​ങ്ങി. 7000 ത്തോ​ളം വാ​ഴ​ക​ൾ കു​ല​ച്ചു. ബാ​ക്കി കു​ല​ക്കാ​ൻ പാ​ക​മാ​യി നി​ൽ​ക്കു​ന്നു. 2015-ലെ ​പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ലാ​ണ് വാ​ളം​തോ​ട് വാ​ർ​ഡി​ൽ നി​ന്ന് കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യാ​യി വി​ജ​യി​ച്ച​ത്.

കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി ഗ്രാ​മ​മാ​യ വാ​ളം​തോ​ട് നി​ന്ന് 18 കി​ലോ​മീ​റ്റ​ർ സ​ഞ്ച​രി​ച്ചു വേ​ണം പ​ഞ്ചാ​യ​ത്ത് ആ​സ്ഥാ​ന​മാ​യ അ​ക​ന്പാ​ട​ത്ത് എ​ത്താ​ൻ. പ​ഞ്ചാ​യ​ത്ത് അം​ഗ​മെ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ സ​മ​യം ചി​ല​വ​ഴി​ക്കു​ന്നെ​ങ്കി​ലാം രാ​വി​ലേ​യും രാ​ത്രി​യി​ലു​മാ​യി കൃ​ഷി​ക്കാ​യി സ​മ​യം ക​ണ്ടെ​ത്തു​മെ​ന്നും അ​തി​നാ​ൽ കൃ​ഷി രം​ഗ​ത്ത് ഇ​പ്പോ​ഴും സ​ജീ​വ​മാ​യി നി​ൽ​ക്കാ​ൻ ക​ഴി​യു​ന്നു​ണ്ടെ​ന്നും അ​നീ​ഷ് പ​റ​ഞ്ഞു. 2002ൽ 500 ​നേ​ന്ത്ര വാ​ഴ​കൃ​ഷി ചെ​യ്തു കൊ​ണ്ടാ​ണ് തു​ട​ക്കം. അ​ത് പ​ടി​പ​ടി​യാ​യി വ​ർ​ധി​ച്ച് 10,000ത്തി​ൽ എ​ത്തി. അ​ടു​ത്ത വ​ർ​ഷം കൂ​ടു​ത​ൽ വാ​ഴ​ക​ൾ വെ​ക്കും. അ​നു​ജ​നെ പ​ഠി​പ്പി​ക്കു​ന്ന​തും സ്വ​ന്ത​മാ​യി വീ​ടു​വെ​ച്ച​തും ക​ട​ബാ​ധ്യ​ത​യി​ല്ലാ​തെ കു​ടും​ബ​ത്തെ മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​ന്ന​തും നേ​ന്ത്ര വാ​ഴ​കൃ​ഷി​യി​ൽ നി​ന്നു ല​ഭി​ച്ച വ​രു​മാ​നം കൊ​ണ്ടാ​ണെ​ന്നും ഈ ​യു​വ ക​ർ​ഷ​ക​ൻ അ​ഭി​മാ​ന​ത്തോ​ടെ പ​റ​യു​ന്നു.

കാ​ട്ടാ​ന​ക​ളും കാ​ട്ടു​പ​ന്നി​ക​ളും വി​ള​യാ​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് കൃ​ഷി സം​ര​ക്ഷ​ണം ഏ​റെ സാ​ഹ​സി​ക​മാ​ണ്. രാ​ത്രി​യി​ൽ കാ​വ​ൽ കി​ട​ന്ന് ത​ന്‍റെ കൃ​ഷി​യി​ടം നോ​ക്കു​ന്ന​തും ഈ ​ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം ത​ന്നെ. വാ​ഴ ക​ർ​ഷ​ക​രു​ടെ ഗ്രാ​മം എ​ന്ന​റി​യ​പ്പെ​ടു​ന്ന വാ​ളം​തോ​ട്ടി​ൽ ഈ ​വ​ർ​ഷം 15 ല​ക്ഷം നേ​ന്ത്ര വാ​ഴ​ക​ളാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. നി​ല​വി​ൽ 17 രൂ​പ മാ​ത്ര​മാ​ണ് നേ​ന്ത്ര​വാ​ഴ​യു​ടെ വി​ല. ഇ​വി​ടു​ത്തെ സീ​സ​ണ്‍ മാ​ർ​ച്ച് മാ​സ​മാ​ണ്. അ​പ്പോ​ഴേ​ക്കും വി​ല ഉ​യ​രു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നും അ​നീ​ഷ് പ​റ​യു​ന്നു.