വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​യി​ൽ പേ​പ്പ​ർക​വ​ർ​ നി​ർ​മാ​ണം
Tuesday, January 21, 2020 12:29 AM IST
ക​രു​വാ​ര​കു​ണ്ട്: പ്ലാ​സ്റ്റി​ക് വ​ർ​ജ​ന സ​ന്ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ പേ​പ്പ​ർ ക​വ​ർ രം​ഗ​ത്ത് സ​ജീ​വ​മാ​കു​ന്നു. ക​രു​വാ​ര​കു​ണ്ട് അ​ര​വി​ന്ദ വി​ദ്യാ​നി​കേ​ത​ൻ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ് വ​ർ​ക്ക് എ​ക്പ്പീ​രി​യ​ൻ​സ് പി​രീ​ഡി​ൽ പേ​പ്പ​ർ ക​വ​റു​ക​ൾ നി​ർ​മി​ച്ച് ശ്ര​ദ്ധേ​യാ​ക​ർ​ഷി​ക്കു​ന്ന​ത്. നി​ർ​മി​ച്ച​പേ​പ്പ​ർ ക​വ​റു​ക​ൾ​ക്ക് ആ​വ​ശ്യ​ക്കാ​രേ​റി വ​രു​ന്ന​താ​യും വി​ദ്യാ​ർ​ഥി​ക​ൾ പ​റ​ഞ്ഞു.
ഇ​തി​ൽ നി​ന്നും ല​ഭി​ക്കു​ന്ന വ​രു​മാ​നം നി​ർ​ധ​ന കു​ടും​ബ​ങ്ങ​ളി​ലെ രോ​ഗീ​പ​രി​പാ​ല​ന​ത്തി​നു വേ​ണ്ടി ചി​ല​വ​ഴി​ക്കാ​നാ​ണ് തീ​രു​മാ​നം. അ​ര​വി​ന്ദ വി​ദ്യാ​നി​കേ​ത​ൻ വി​ദ്യാ​ർ​ഥി​ക​ൾ നി​ർ​മി​ച്ച പേ​പ്പ​ർ ക​വ​റു​ക​ൾ വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ല​വ്യ​ഞ്ജ​ന വ്യാ​പാ​രി​ക​ൾ​ക്കു കൈ​മാ​റും. ക​രു​വാ​ര​കു​ണ്ട് മ​രു​തു​ങ്ക​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല വ്യ​ഞ്ജ​ന വ്യാ​പാ​രി ചെ​റി​യോ​ന് പ്ര​ധാ​നാ​ധ്യാ​പി​ക വി.​സി.​സു​ജാ​ത പേ​പ്പ​ർ ക​വ​റു​ക​ൾ ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ധ്യാ​പ​ക​രാ​യ ശ്യം​പ്ര​സാ​ദ്, വി​ദ്യാ​ർ​ഥി​ക​ളാ​യ വി.​കി​ര​ണ്‍ പ്ര​സാ​ദ്, ശ്രീ ​തീ​ർ​ത്ഥ, ജ​യ​ശ​ങ്ക​ർ, വി​ന​യ് കൃ​ഷ്ണ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.