കേ​ര​ള എ​സ്റ്റേ​റ്റി​ൽ തൊ​ഴി​ൽ ത​ർ: തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ന്
Thursday, January 23, 2020 12:18 AM IST
ക​രു​വാ​ര​കു​ണ്ട്: കേ​ര​ള എ​സ്റ്റേ​റ്റ് തോ​ട്ടം മേ​ഖ​ല​യി​ലെ മ​രം മു​റി​ക്കാ​നും ലോ​ഡി​ംഗ് ന​ട​ത്താ​നും അ​ന്യ​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കു​ന്ന ഉ​ട​മ​ക്കെ​തി​രെ തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്.​ഇ​തി​ന്‍റെ ഭാഗമായി വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം പാ​ന്ത്ര മു​ത​ൽ കേ​ര​ള വ​രെ തൊ​ഴി​ലാ​ളി മാ​ർ​ച്ച് ന​ട​ത്തു​മെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ അ​റി​യി​ച്ചു.​കേ​ര​ള എ​സ്റ്റേ​റ്റ് ആ​ർ​ത്ത​ല മ​ല​വാ​ര​ത്തി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കൈ​വ​ശ​മു​ള്ള ഹെ​ക്ട​ർ ക​ണ​ക്കി​ന് സ്ഥ​ല​ത്തെ റ​ബ​ർ മ​ര​ങ്ങ​ളാ​ണ് മു​റി​ക്കു​ന്ന​ത്.​കേ​ര​ള മേ​ഖ​ല​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി തൊ​ഴി​ലെ​ടു​ക്കു​ന്ന, ലേ​ബ​ർ കാ​ർ​ഡു​ള്ള 200 തൊ​ഴി​ലാ​ളി​ക​ളു​ണ്ട്.​ഇ​വ​രെ ഒ​ഴി​വാ​ക്കി​യാ​ണ് തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ എ​സ്റ്റേ​റ്റ് ഉ​ട​മ മ​രം മു​റി തു​ട​ങ്ങി​യ​ത്. ഇ​തി​നെ തു​ട​ർ​ന്നാ​ണ് ഹെ​ഡ് ലോ​ഡ് ആ​ൻ​ഡ് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​ക്ഷോ​ഭം തു​ട​ങ്ങു​ന്ന​ത്. ടി.​പി ബാ​ല​ൻ, സി.​മു​ഹ​മ്മ​ദ​ലി, പി.​ഉ​ണ്ണി​മാ​ൻ, എ.​കെ സ​ജാ​ദ് ഹു​സൈ​ൻ, പി.​കെ അ​ബ്ദു​റ​ഹ​മാ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

കാ​ട്ടാ​ന സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ത​ക​ർ​ത്തു

മേ​പ്പാ​ടി: ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ൽ ഇ​റ​ങ്ങി​യ കാ​ട്ടാ​ന സ്കൂ​ളി​ന്‍റെ പ്ര​വേ​ശ​ന ക​വാ​ടം ഭാ​ഗി​ക​മാ​യി ത​ക​ർ​ത്തു. മു​ണ്ട​ക്കൈ ഗ​വ.​എ​ൽ​പി ക​വാ​ട​മാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ത​ക​ർ​ത്ത​ത്. കെ​ട്ടി​ട​ത്തി​ന​ക​ത്തേ​ക്കു​ള്ള ഗേ​റ്റും കു​ടി​വെ​ള്ള ടാ​പ്പു​ക​ളും കേ​ടു​വ​രു​ത്തി. വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ല​യ​ത്തി​നു സ​മീ​പം തേ​യി​ല​ക്കാ​ട്ടി​ൽ നി​ല​യു​റ​പ്പി​ച്ച ആ​ന​യെ വ​ന​ത്തി​ലേ​ക്കു തു​ര​ത്തി.