തിരുനാൾ
Saturday, January 25, 2020 12:22 AM IST
ഒ​റ​വ​ന്പു​റം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം

നെ​ൻ​മി​നി: ഒ​റ​വ​ന്പു​റം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​കാ മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്്ത്യാ​നോ​സി​ന്‍റെ​യും സം​യു​ക്ത തി​രു​നാ​ളി​നു ഇ​ന്നു തു​ട​ക്കം.
ഉ​ച്ച​യ്ക്കു​ശേ​ഷം മൂ​ന്നി​നു താ​മ​ര​ശേ​രി ബി​ഷ​പ് മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യ​ലി​നു സ്വീ​ക​ര​ണം ന​ൽ​കും. നാ​ലി​നു കൊ​ടി​യേ​റ്റ്. ബ​ലി​പീ​ഠ കൂ​ദാ​ശ, ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം. മാ​ർ റെ​മി​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ഏ​ഴി​നു ല​ദീ​ഞ്ഞ്, തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, എ​ട്ടി​നു സ​മാ​പ​നാ​ശീ​ർ​വാ​ദം. തു​ട​ർ​ന്നു വാ​ദ്യ​മേ​ളം, സ്നേ​ഹ​വി​രു​ന്ന്. നാ​ളെ രാ​വി​ലെ പ​ത്തി​നു ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം. ഫാ. ​ബി​നു അ​രീ​ത്ത​റ കാ​ർ​മി​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, സ​മാ​പ​നാ​ശീ​ർ​വാ​ദം.

മു​ട്ടി​യേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യം

നി​ല​ന്പൂ​ർ: മു​ട്ടി​യേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ളി​നു തു​ട​ക്ക​മാ​യി. വി​കാ​രി ഫാ.​ജോ​സ് പു​ളി​ന്താ​നം തി​രു​നാ​ൾ കൊ​ടി​യേ​റ്റി​യ​തോ​ടെ മൂ​ന്നു നാ​ൾ നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി. കൊ​ടി​യേ​റ്റി​നു ശേ​ഷം ന​ട​ന്ന തി​രു​നാ​ൾ കു​ർ​ബാ​നയ്​ക്ക് ഫാ. ​സി​ജോ പാ​ല​ത്ത് കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യ്ക്ക് ഫാ. ​അ​നി​ൽ കു​ഞ്ഞ​നാ​ട്ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു പെ​രു​ന്പ​ത്തൂ​ർ കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം ന​ട​ത്തും. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. സ​മാ​പ​ന ദി​വ​സ​മാ​യ നാ​ളെ ന​ട​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​ക്ക് ഫാ.​ജോ​ബി എ​ട​ത്താ​ഴെ നേ​ത്യ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് കു​രി​ശ​ടി​യി​ലേ​ക്കു പ്ര​ദ​ക്ഷി​ണം ന​ട​ത്തും. ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ സ​മാ​പ​ന​മാ​കും.

പൂ​ക്കോ​ട്ടും​പാ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യം

പൂ​ക്കോ​ട്ടും​പാ​ടം: പൂ​ക്കോ​ട്ടും​പാ​ടം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ദൈ​വ മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ത്തി​നു വി​കാ​രി ഫാ. ​ഡോ. പോ​ൾ കൊ​ര​ണ്ടി​യാ​ർ​കു​ന്നേ​ൽ കൊ​ടി​യേ​റ്റി​യ​തോ​ടെ തു​ട​ക്ക​മാ​യി. തു​ട​ർ​ന്നു വി​ശു​ദ്ധ കു​ർ​ബാ​ന ന​ട​ന്നു. ഇ​ന്നു വൈ​കി​ട്ട് നാ​ലി​നു കു​ർ​ബാ​ന​ക്ക് ഫാ. ​ഡോ. സി​റി​ൽ ത​യ്യി​ൽ, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ കീ​ഴ​ത്ത്, ഫാ.​ജെ​യ്സ​ണ്‍ തെ​ക്കേ​ക്ക​ര, ഫാ. ​സ​നി​ൽ കൊ​ട​പ്പ​നാം​കു​ന്നേ​ൽ, ഫാ. ​ഷാ​ജി ചേ​രോ​ലി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​സി​ബി മാ​ട​പ്പ​ള്ളി​ക്കു​ന്നേ​ൽ വ​ച​ന​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, വാ​ദ്യ​മേ​ള​ങ്ങ​ൾ എ​ന്നി​വ ന​ട​ക്കും. നാ​ളെ വൈ​കി​ട്ട് നാ​ലി​നു വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ.​വി​ൻ​സെ​ന്‍റ് കൊ​ര​ട്ടി​പ്പ​റ​ന്പി​ൽ, ഫാ. ​ജി​മ്മി ഓ​ലി​ക്ക​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്നു പ്ര​ദ​ക്ഷി​ണം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും. ഇ​തി​നു​ശേ​ഷം ന​ട​ക്കു​ന്ന ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​ക​ത്തി​നു ഫാ. ​സ​ജി വ​ട​ക്കേ​ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സ​മാ​പ​ന​മാ​യി സാ​മൂ​ഹി​ക സം​ഗീ​ത​നാ​ട​ക​വും അ​ര​ങ്ങേ​റും.