വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലെ അ​നാ​വ​ശ്യ പ​രി​ഷ്കാ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണം: എ​ച്ച്എ​സ്എ​സ്ടി​എ
Tuesday, January 28, 2020 12:53 AM IST
നി​ല​ന്പൂ​ർ: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ര​ന്ത​രം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന അ​നാ​വ​ശ്യ​വും വി​ക​ല​വു​മാ​യ പ​രി​ഷ്ക്കാ​ര​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നെ പു​റ​മെ നി​ന്ന് നി​യ​ന്ത്രി​ക്കു​ന്ന ചി​ല കേ​ന്ദ്ര​ങ്ങ​ളാ​ണ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു വ​രു​ന്ന നി​ര​ന്ത​ര വീ​ഴ്ച​ക​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്നും അം​ഗീ​കൃ​ത അ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്ത് ഇ​ത്ത​രം വീ​ഴ്ച​ക​ൾ ഒ​ഴി​വാ​ക്കാ​ൻ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ത​യാ​റാ​വ​ണ​മെ​ന്നും സ​മ്മേ​ള​നം സ​ർ​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു.
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ച്ച് സ്വ​ത​ന്ത്ര​വും ശ​ക്ത​വു​മാ​യി നി​ല​നി​ർ​ത്തു​ക, ശ​ന്പ​ള പ​രി​ഷ്ക​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക, ഒ​രു വ​ർ​ഷ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ക്ഷാ​മ​ബ​ത്ത കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളും സ​മ്മേ​ള​നം ഉ​ന്ന​യി​ച്ചു.
പൊ​തു​സ​മ്മേ​ള​നം പി.​വി.​അ​ബ്ദു​ൾ വ​ഹാ​ബ് എം​പി ഉ​ദ്ഘാ​ട​നം െ.ച​യ്തു. പൊ​തു വി​ദ്യാ​ഭ്യാ​സ ഏ​കീ​ക​ര​ണം ശു​പാ​ർ​ശ ചെ​യ്യു​ന്ന ഖാ​ദ​ർ ക​മ്മ​ിറ്റി റി​പ്പോ​ർ​ട്ട് ത​ള്ളി​ക്ക​ള​യാ​ൻ യു​ഡി​എ​ഫ്് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​നാ​വ​ശ്യ പ​രി​ഷ്കാ​ര​ങ്ങ​ൾ പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ൽ ന​ല്ല​ത​ല്ലെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​രാ​ധാ​കൃ​ഷ്ണ​നും യാ​ത്ര​യ​യ​പ്പു സ​മ്മേ​ള​നം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ.​ക​രീ​മും ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​ടി.​ഉ​മ്മ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​വി.​അ​ബ്ദു​സ​മ​ദ്, അ​നി​ൽ എം.​ജോ​ർ​ജ് , ആ​ർ.​രാ​ജീ​വ​ൻ, എം.​സ​ന്തോ​ഷ് കു​മാ​ർ, ടി.​വി​ജ​യ​ൻ, ടി.​എ​സ്.​ഡാ​നി​ഷ്, കെ.​സ​നോ​ജ്, സു​നി​ൽ കാ​ര​ക്കോ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ൾ: കെ.​ടി.​ഉ​മ്മ​ർ(​പ്ര​സി), അ​ബ്ദു​ൾ ഷെ​രീ​ഫ്, പ്ര​ശാ​ന്ത്, ഷീ​ജ, രാ​ജേ​ഷ് തി​രൂ​ർ(​വൈ.​പ്ര​സി), അ​ബ്ദു​റ​സാ​ഖ്(​സെ​ക്ര), എ.​രാ​ജേ​ഷ്, അ​ബ്ദു​ൾ ക​രീം, അ​ഞ്ജ​ലി നാ​യ​ർ, മു​ഹ​മ്മ​ദ് ബ​ഷീ​ർ (ജോ.​സെ​ക്ര), കെ.​ജി​തേ​ഷ്(​ട്ര​ഷ​റ​ർ).