റി​പ്പ​ബ്ലി​ക് ദി​ന​ പ​രേ​ഡി​ൽ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ സ​ർ​വീ​സി​ന് ഒ​ന്നാം സ്ഥാ​നം
Tuesday, January 28, 2020 12:54 AM IST
നി​ല​ന്പൂ​ർ: മ​ല​പ്പു​റം എം​എ​സ്പി മൈ​താ​നി​യി​ൽ ന​ട​ന്ന റി​പ്പ​ബ്ലി​ക്ക് ദി​ന പ​രേ​ഡി​ൽ അ​ണ്‍ ആം​ഡ് വി​ഭാ​ഗ​ത്തി​ൽ ജി​ല്ലാ ഫ​യ​ർ സ​ർ​വീ​സി​ന് ഒ​ന്നാം സ്ഥാ​നം. എ​ക്സൈ​സ് വ​കു​പ്പി​നാ​ണ് ര​ണ്ടാം സ്ഥാ​നം.
മു​ഖ്യാ​തി​ഥി​യാ​യി​രു​ന്ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി കെ.​ടി.​ജ​ലീ​ലാ​ണ് സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ച​ത്.
ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ലും ചി​ട്ട​യാ​യ പ​രി​ശീ​ല​ന​ത്തി​ലൂ​ടെ​യാ​ണ് അ​ഗ്നി​ര​ക്ഷാ സേ​ന​ക്ക് ഒ​ന്നാം സ്ഥാ​നം നേ​ടാ​നാ​യ​ത്. നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​നാ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൽ ഗ​ഫൂ​റാ​ണ് ടീ​മി​നെ ന​യി​ച്ച​ത്.
2018-ലെ ​പ്ര​ള​യ​കാ​ല​ത്ത് ന​ട​ന്ന സ്വാ​ത​ന്ത്ര്യ ദി​ന പ​രേ​ഡി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ഴും അ​ബ്ദു​ൽ ഗ​ഫൂ​റാ​യി​രു​ന്നു ടീ​മി​നെ ന​യി​ച്ചി​രു​ന്ന​ത്.
നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന ഓ​ഫീ​സി​ലെ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ വൈ.​പി.​ഷ​റ​ഫു​ദ്ദീ​ൻ, കെ.​പി.​അ​മീ​റു​ദ്ദീ​ൻ, വി.​സ​ലീം എ​ന്നി​വ​രും ടീ​മി​ൽ പ​രേ​ഡി​ൽ അ​ണി​നി​ര​ന്നു.