ഫാ​സി​സ​ത്തെ ത​ക​ർ​ക്കാ​ൻ മ​തേ​ത​ര​ക​ക്ഷി​ക​ൾ അ​ടു​ക്ക​ണം: എ​ൻ​സി​പി
Wednesday, January 29, 2020 12:07 AM IST
മ​ല​പ്പു​റം : ഹി​ന്ദു​രാ​ഷ്ട്ര സ​ങ്ക​ൽ​പ്പ​വു​മാ​യു​ള്ള ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​യാ​ണ​ത്തെ ചെ​റു​ത്തു തോ​ൽ​പ്പി​ക്ക​ണ​മെ​ന്നും അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ മാ​റ്റി വ​ച്ച് മ​തേ​ത​ര ക​ക്ഷി​ക​ൾ കൂ​ടു​ത​ൽ അ​ടു​ക്ക​ണ​മെ​ന്നും യോ​ജി​ച്ച സ​മ​ര​മു​ഖം തു​റ​ക്ക​ണ​മെ​ന്നും എ​ൻ​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി പീ​താം​ബ​ര​ൻ പ​റ​ഞ്ഞു. മ​ല​പ്പു​റ​ത്ത് ചേ​ർ​ന്ന എ​ൻ​സി​പി ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ൻ ശി​വ​ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​നു​വ​രി 30 ര​ക്ത​സാ​ക്ഷി ദി​ന​ത്തി​ൽ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ മ​ഹാ​ത്മാ​ഗാ​ന്ധി സ്മൃ​തി സ​ദ​സും ഭ​ര​ണ ഘ​ട​ന സം​ര​ക്ഷ​ണ സ​ദ​സും ന​ട​ത്തു​വാ​ൻ തീ​രു​മാ​നി​ച്ചു. ദേ​ശീ​യ സെ​ക്ര​ട്ട​റി എ​ൻ.​എ മു​ഹ​മ്മ​ദ്കു​ട്ടി, സം​സ്ഥാ​ന സെ​ക്ര​ട്ട​റി​മാ​രാ​യ ആ​ലി​സ് മാ​ത്യു, സി.​പി.​കെ ഗു​രു​ക്ക​ൾ, അ​ഖി​ലേ​ന്ത്യാ വ​ർ​ക്കിം​ഗ് ക​മ്മി​റ്റി മെം​ബ​ർ ബാ​ബു കാ​ർ​ത്തി​കേ​യ​ൻ, കെ.​പി രാ​മ​നാ​ഥ​ൻ, എം.​സി ഉ​ണ്ണി​കൃ​ഷ്ണ​ൻ, ഇ. ​അ​ബ്ദു​ൽ നാ​സ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.