ക​നോ​ലി പ്ലോ​ട്ട് മാ​ർ​ച്ച് ഒ​ന്നി​ന് തു​റ​ക്കും
Tuesday, February 18, 2020 12:24 AM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ​പ്ര​ള​യ​ത്തി​ൽ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്കു​ള്ള തൂ​ക്കു​പാ​ലം ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് സ​ഞ്ചാ​രി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ച്ചി​രു​ന്ന നി​ല​ന്പൂ​രി​ലെ ഇ​ക്കോ ടൂ​റി​സം കേ​ന്ദ്ര​മാ​യ ക​നോ​ലി പ്ലോ​ട്ടി​ലേ​ക്ക് മാ​ർ​ച്ച് ഒ​ന്നു​മു​ത​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. ചാ​ലി​യാ​റി​ന് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന തൂ​ക്കു​പാ​ല​ത്തി​ന് പ​ക​രം താ​ത്കാ​ലി​ക​മാ​യി മു​ള​കൊ​ണ്ടു​ള്ള ച​ങ്ങാ​ട​മാ​ണ് ഉ​പ​യോ​ഗി​ക്കു​ക. ഇ​ത് ഫോ​റ​സ്റ്റ് ഡെ​വ​ല​പ്പ്മെ​ന്‍റ് ഏ​ജ​ൻ​സി(​എ​ഫ്ഡി​എ)​യു​ടെ കീ​ഴി​ൽ നി​ർ​മി​ക്കാ​ൻ ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. ര​ണ്ടു​മാ​സ​ത്തി​നു​ള്ളി​ൽ തൂ​ക്കു​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം പൂ​​ർ​ത്തി​യാ​ക്കും. മു​ൻ​പ് പാ​ലം നി​ർ​മി​ച്ച ക​ണ്ണൂ​ർ ആ​സ്ഥാ​ന​മാ​യ സ​ർ​ക്കാ​ർ സ്ഥാ​പ​നം സി​ൽ​ക്ക്’ ത​ന്നെ​യാ​ണ് പു​തി​യ പാ​ല​വും നി​ർ​മി​ക്കു​ക. 69 ല​ക്ഷ​മാ​ണ് തൂ​ക്കു​പാ​ല​ത്തി​ന്‍റെ അ​ട​ങ്ക​ൽ. 142 മീ​റ്റ​ർ നീ​ള​വും ര​ണ്ട​ര മീ​റ്റ​ർ വീ​തി​യു​മാ​ണ് പാ​ല​ത്തി​നു​ണ്ടാ​യി​രു​ന്ന​ത്.
അ​തേ നീ​ള​ത്തി​ലും വീ​തി​യി​ലും ത​ന്നെ​യാ​യി​രി​ക്കും പു​തി​യ പാ​ല​വും നി​ർ​മി​ക്കു​ക. അ​ടി​ഭാ​ഗ​ത്തു​ള്ള സ്ലാ​ബി​ന് ഗ്രി​പ്പു​ള്ള ത​ര​ത്തി​ലാ​യി​രി​ക്കും പു​തി​യ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം. താ​ത്കാ​ലി​ക​മാ​യി പു​ഴ​ക​ട​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ച​ങ്ങാ​ട​ത്തി​ൽ ഒ​രു സ​മ​യം 15 പേ​രെ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യും. അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളും ഉ​ണ്ടാ​വും. ച​ങ്ങാ​ടം തു​ഴ​യാ​ൻ പു​തി​യ നാ​ലു തൊ​ഴി​ലാ​ളി​ക​ളെ കൂ​ടി എ​ടു​ക്കും.
ര​ണ്ടു​മാ​സം ക​ഴി​ഞ്ഞാ​ൽ ഈ ​ച​ങ്ങാ​ടം വ​ട​പു​റ​ത്ത് കു​തി​ര​പ്പു​ഴ ചാ​ലി​യാ​റി​ൽ ചേ​രു​ന്നി​ട​ത്ത് സ​ഞ്ചാ​രി​ക​ൾ​ക്ക് പു​ഴ​യി​ലൂ​ടെ സ​ഞ്ചാ​രി​ക്കാ​നു​പ​യോ​ഗി​ക്കാ​നും പ​ദ്ധ​തി​യു​ണ്ട്.
മേ​ഖ​ല​യി​ലെ ടൂ​റി​സം പ​ദ്ധ​തി​ക​ൾ​ക്ക് ഇ​ത് വ​ലി​യ സാ​ധ്യ​ത​യാ​ണ് ന​ൽ​കു​ക. സ​ഞ്ചാ​രി​ക​ൾ​ക്കാ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റും നേ​ര​ത്തെ ത​ന്നെ വാ​ങ്ങി വെ​ച്ചി​ട്ടു​ണ്ട്. ക​രി​ന്പു​ഴ വ​ന്യ​ജീ​വി കേ​ന്ദ്രം, നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ മൂ​ന്ന് വ​നം ഓ​ഫീ​സു​ക​ളു​ടെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യും ക​നോ​ലി​യി​ലെ പു​തി​യ പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം എ​ന്നി​വ​യെ​ല്ലാം കൂ​ടി മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ വ​നം​വ​കു​പ്പ് മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം.
നി​ല​ന്പൂ​രി​ലെ അ​ട​ച്ചു​പൂ​ട്ടി​യ വു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ടൂ​റി​സം മേ​ഖ​ല​ക്ക് ന​ൽ​കി​ക്കൊ​ണ്ടു​ള്ള പു​തി​യ പ​ദ്ധ​തി​ക്ക് 40 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ നി​ല​വി​ലു​ള്ള റോ​ഡ് ന​വീ​ക​രി​ക്ക​ൽ, അ​ടി​ക്കാ​ട് വെ​ട്ട​ൽ, ആ​വ​ശ്യ​മു​ള്ള പു​തി​യ റോ​ഡ് നി​ർ​മി​ക്ക​ൽ, ലൈ​റ്റു​ക​ൾ സ്ഥാ​പി​ക്ക​ൽ, വേ​സ്റ്റ്ബി​ൻ സ്ഥാ​പി​ക്ക​ൽ തു​ട​ങ്ങി​വ​യ​ക്കാ​യി ഈ ​പ​ണം ഉ​പ​യോ​ഗി​ക്കാ​നാ​ണ് തീ​രു​മാ​നം.