മൂ​ന്നു പേ​ർ കൂ​ടി ആ​ശു​പ​ത്രി​യി​ൽ
Tuesday, February 18, 2020 12:24 AM IST
മ​ല​പ്പു​റം: കൊ​റോ​ണ വൈ​റ​സ് ബാ​ധ​ സംശയിച്ച് മൂ​ന്നു പേ​ര്‌ കൂ​ടി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ. ഞാ​യ​റാ​ഴ്ച വ​രെ ഒ​രാ​ൾ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.
രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ര​ക്കം 210 പേ​രെ നി​രീ​ക്ഷ​ണ​ത്തി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ലി​പ്പോ​ൾ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 243 പേ​രാ​ണ്. ഇ​തി​ൽ മൂ​ന്നു​പേ​ർ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ലും 240 പേ​ർ വീ​ടു​ക​ളി​ലും ക​ഴി​യു​ന്നു.
വൈ​റ​സ് ബാ​ധി​ത രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നെ​ത്തി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞ 42 പേ​രാ​ണ് ഇ​തു​വ​രെ രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു ആ​ശു​പ​ത്രി വി​ട്ട​ത്.
ര​ണ്ടു ഘ​ട്ട വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക​ൾ​ക്ക​യ​ച്ച 46 സാ​ന്പി​ളു​ക​ളി​ൽ 43 പേ​രു​ടെ ഫ​ല​ങ്ങ​ൾ ല​ഭ്യ​മാ​യി. ഇ​വ​ർ​ക്കാ​ർ​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്നു ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ വ്യ​ക്ത​മാ​ക്കി.
രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​രു​ടെ ആ​രോ​ഗ്യ ജാ​ഗ്ര​ത ജി​ല്ല​യി​ൽ തു​ട​രു​ക​യാ​ണ്. ഇ​ക്കാ​ര്യ​ത്തി​ൽ വി​വി​ധ വ​കു​പ്പ​ധി​കൃ​ത​രു​ടെ ന​ട​പ​ടി​ക​ളും തു​ട​രു​ക​യാ​ണ്. ജി​ല്ല​യി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത​യി​ൽ അ​ലം​ഭാ​വം കാ​ണി​ക്ക​രു​തെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ ജാ​ഫ​ർ മ​ലി​ക് നി​ർ​ദേ​ശി​ച്ചു.
രോ​ഗ ബാ​ധി​ത സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ​വ​ർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ ആ​രോ​ഗ്യ വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൊ​റോ​ണ മു​ന്നൊ​രു​ക്ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗം വി​ല​യി​രു​ത്തി